പ്രളയവും കോവിഡും തകര്‍ത്ത ജീവിതം തിരിച്ചുപിടിക്കാന്‍ മിമിക്രിക്കാരുടെ ബിരിയാണി ചലഞ്ച്
Jul 2, 2020, 13:56 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.07.2020) രണ്ട് പ്രളയങ്ങള്‍, നിപ്പ, കൊറോണ എന്നിവ മിമിക്രി അടക്കമുള്ള സ്റ്റേജ് കലാകാരന്മാരുടെ നാല് സീസണുകളാണ് കവര്‍ന്നത്. അതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. അതോടെ കലാകാരന്മാരെ സഹായിക്കാന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് ഓഫ് കേരള (മാസ്ക്) ബിരിയാണി ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ചലഞ്ച് മോശമല്ലാത്ത രീതിയില്‍ മുന്നേറുകയാണെന്ന് മാസ്ക് സെക്രട്ടറി സജി മൂങ്ങോട് കെവാര്‍ത്തയോട് പറഞ്ഞു.
100 രൂപ കൊടുത്ത് നിങ്ങള്‍ ഒരു ബിരിയാണി വാങ്ങുമ്പോള്‍ അത് ഒരു കലാകാരനെ സഹായിക്കുക കൂടിയാണ്. ഭാരവാഹികളുടെ മൊബൈലില്‍ ഓഡര്‍ നല്കിയാല് ബിരിയാണി എത്തിക്കും. ഡെലിവറി ചാര്‍ജ്ജ് ഇല്ല. അനാഥാലയങ്ങളിലേക്കോ, വൃദ്ധസദനങ്ങളിലേക്കോ സുമനസ്സുകള്‍ക്ക് ബിരിയാണി നല്കാന് താല്പര്യമുണ്ടെങ്കില് തങ്ങളെ അറിയിക്കണമെന്ന് മാസ്ക് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇതിനോടകം ബിരിയാണി നല്‍കുന്നുണ്ട്. സംഘടനയുടെ രക്ഷാധികാരിയും നടനുമായ സുരാജ് വെഞ്ഞാറമൂടിന്റെ വലിയ സഹായവും പിന്തുണയും ഇവര്‍ക്കുണ്ട്.
കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മാത്രം മാസ്കിന് നാലായിരം അംഗങ്ങളുണ്ട്. പരിപാടികള്‍ ഇല്ലാതായതോടെ ഭൂരിഭാഗം പേരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാട്പെടുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ എന്തെങ്കിലും അസുഖം വന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ലോക്ഡൗണ്‍കാലത്ത് സ്പോണ്സര്മാരെയും മറ്റും കണ്ടെത്തി അംഗങ്ങള്‍ക്ക് ഭക്ഷ്യധാന്യ, അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കഴിഞ്ഞതോടെ സ്പോണ്‍സര്‍മാരെ കിട്ടാതെയായി. അങ്ങനെയാണ് ഫണ്ട് ശേഖരണത്തിന് ബിരിയാണി ചലഞ്ച് എന്ന ആശയം ഉടലെടുത്തത്. തിരുവനന്തപുരം വലിയറത്തലയിലെ ശോഭ ഓഡിറ്റോറിയം ഉടമ സൗജന്യമായി നല്കി. അവിടെ നാല് പാചകക്കാരെ നിര്‍ത്തിയാണ് സംഘടന ബിരിയാണി തയ്യാറാക്കുന്നത്. വിറ്റ് കിട്ടുന്ന ലാഭം കലാകാരന്മാരെ സഹായിക്കാന്‍ മാത്രം ചെലവഴിക്കുന്നു.
ആദ്യം വെഞ്ഞാറമൂട്ടിലായിരുന്നു ചലഞ്ച് തുടങ്ങിയത്. പിന്നീട് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. മിമിക്രി കലാകാരന്മാരുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് 17 എല്‍.ഇ.ടി ടിവികളാണ് മാസ്ക് നല്‍കിയത്. അതില്‍ അഞ്ചെണ്ണം സുരാജാണ് വാങ്ങികൊടുത്തത്. മാസ്ക് പ്രസിഡന്റ് ബിനു വി. കമല്‍, സെക്രട്ടറി സജി, ട്രഷറര്‍ സാബു സര്‍ഗം ഭാരവാഹികളായ അരുണ്‍ പ്രാവച്ചമ്പലം, അസിന് ഷാ എന്നിവരാണ് ബിരിയാണി ചലഞ്ചിന് നേതൃത്വം നല്‍കുന്നത്. ബിരിയാണി വേണ്ടവര്‍ക്ക് 9895744515, 9839241909, 8129016064 എന്നീ നമ്പരുകളില്‍ വിളിക്കാം. താമസിക്കാതെ കൊല്ലത്തും ബിരിയാണി ചലഞ്ച് ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

keywords: mimicri-artists-biriyani-chalange, Mimicry Artists, Suraj Venjaramood, Mask, Biriyani, Trivandrum, Fund rising, Cooking, Delevary, Flood, Covid, Thiruvananthapuram, News, Kerala, Food, COVID-19, biriyani challenge of the Mimicrians to recover from the lives of the covid19 and flood
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.