Binoy Viswam Says | തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ഥി ജയിക്കുമെന്ന പ്രചാരണം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് ബിനോയ് വിശ്വം

 


കണ്ണൂര്‍: (KVARTHA) തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ഥി ജയിക്കുമെന്ന പ്രചാരണം മലര്‍ പൊടിക്കാരന്റെ സ്വപ്നമാണെന്ന് സി പി ഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വം. എക്‌സാലോജികിനെതിരെയുള്ള അന്വേഷണത്തില്‍ താന്‍ അഭിപ്രായം പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമപ്രകാരമുള്ള അന്വേഷണം നടക്കട്ടെ എന്നാണ് ഈ കാര്യത്തില്‍ പാര്‍ടിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ളത് രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ്. തൃശൂരില്‍ ജയിക്കാന്‍ ബി ജെ പിക്ക് കഴിയില്ല. അവിടെ പാര്‍ടി സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.


Binoy Viswam Says | തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ഥി ജയിക്കുമെന്ന പ്രചാരണം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് ബിനോയ് വിശ്വം
 

സി പി ഐക്ക് നല്ല ശക്തിയുള്ള മണ്ഡലമാണ് തൃശൂര്‍. വി എസ് സുനില്‍ കുമാര്‍ മത്സരിക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല. അവിടെ ജയിക്കാമെന്ന് പറയുന്നത് ബി ജെ പി നേതാവിന്റെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കരുതെന്ന നിലപാടില്‍ തന്നെയാണ് സി പി ഐ.

രാഹുല്‍ ഗാന്ധി നല്ല മനുഷ്യനാണ്. അദ്ദേഹം ബി ജെ പിയെയാണ് എതിര്‍ക്കുന്നതെങ്കില്‍ ഉത്തരേന്‍ഡ്യയില്‍ പോയി മത്സരിക്കണം. കമ്യൂണിസ്റ്റ് പാര്‍ടികളെയാണ് എതിര്‍ക്കുന്നതെങ്കില്‍ കേരളത്തില്‍ മത്സരിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. രാജ്യത്ത് രൂപീകരിച്ച മതേതര ഇന്‍ഡ്യ മുന്നണിയെ ബി ജെ പി ഭയപ്പെടുന്നുണ്ട്.

അതുകൊണ്ടാണ് അവര്‍ അയോധ്യ വിഷയത്തെ രാഷട്രീയ വല്‍കരിക്കാന്‍ ശ്രമിക്കുന്നത്. ബി ജെ പിയുടെ രാമനല്ല ഹൈന്ദവ വിശ്വാസികളുടെ രാമന്‍. രാമായണത്തിലെ രാമന്‍ സര്‍വ സംഗ പരിത്യാഗിയാണ്. മസ്ജിദ് പൊളിച്ച സ്ഥലത്ത് അമ്പലം പണിയണമെന്ന് രാമായണത്തിലെ രാമന്‍ പറയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുള്ള പ്രസക്തി ഇപ്പോഴും തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യാ മുന്നണിയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഒരു മുന്നണിയായി 30 പാര്‍ടികളെ അണിനിരത്താന്‍ കഴിയുന്നത് രാജ്യത്ത് ബി ജെ പിക്കെതിരെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.

കണ്ണൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് സി ജി ഉലഹന്നാന്‍ അധ്യക്ഷനായി. സി പി ഐ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രടറി കെ വിജേഷ് സ്വാഗതവും ട്രഷറര്‍ കബീര്‍ കണ്ണാടി പറമ്പ് നന്ദിയും പറഞ്ഞു.

Keywords: Binoy Viswam says campaign for BJP candidate to win in Thrissur is a dream, Kannur, News, Binoy Viswam, Politics, BJP, Congress, CPM, Criticism, Election, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia