Binoy Viswam | ബിനോയ് വിശ്വത്തെ സി പി ഐ സംസ്ഥാന സെക്രടറിയായി തിരഞ്ഞെടുത്ത നടപടിക്ക് അംഗീകാരം

 


തിരുവനന്തപുരം: (KVARTHA) ബിനോയ് വിശ്വം എം പിയെ സി പി ഐ സംസ്ഥാന സെക്രടറി സ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സെക്രടറി പദവിയിലേക്ക് തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാന സെക്രടറിയുടെ ചുമതല വഹിച്ചിരുന്നത് ബിനോയ് വിശ്വമായിരുന്നു.

കഴിഞ്ഞദിവസം ചേര്‍ന്ന സി പി ഐ സംസ്ഥാന എക്‌സിക്യുടീവും സെക്രടറിയായി ബിനോയ് വിശ്വത്തെയാണ് നിര്‍ദേശിച്ചത്. വിഷയം ചര്‍ചക്ക് എടുത്തപ്പോള്‍ അംഗങ്ങളാരും മറ്റ് പേരുകള്‍ നിര്‍ദേശിച്ചിരുന്നില്ല. നിലവില്‍ രാജ്യസഭാ എം പിയായ ബിനോയ് വിശ്വം ആറുമാസത്തിനകം കാലാവധി പൂര്‍ത്തിയാക്കും.
 
Binoy Viswam | ബിനോയ് വിശ്വത്തെ സി പി ഐ സംസ്ഥാന സെക്രടറിയായി തിരഞ്ഞെടുത്ത നടപടിക്ക് അംഗീകാരം

നേരത്തെ, ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രടറിയുടെ ചുമതല നല്‍കിയതില്‍ എതിര്‍പ്പുമായി കെ ഇ ഇസ്മഈല്‍ വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍, നിലവിലെ നേതൃത്വത്തെ വെല്ലുവിളിക്കാനുള്ള ശക്തി കെ ഇ ഇസ്മഈല്‍ വിഭാഗത്തിന് ഉണ്ടായിരുന്നില്ല. കേന്ദ്ര നേതൃത്വവും ബിനോയ് വിശ്വത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ എതിര്‍പ്പില്ലാതായി.

Keywords: Binoy Viswam Elected as CPI State Secretary, Thiruvananthapuram, News, Binoy Viswam, Elected, CPI State Secretary, Politics, Council, Kanam Rajendran, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia