Controversy | ഗവര്‍ണര്‍ ഇടഞ്ഞ് തന്നെ; സര്‍വകലാശാല ബില്‍ ഒഴികെയുള്ള മറ്റു ബിലുകള്ക്ക് അംഗീകാരം നല്കി
Jan 5, 2023, 17:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സര്‍വകലാശാല ബില്‍ ഒഴികെയുള്ള മറ്റു ബിലുകള്ക്ക് അംഗീകാരം നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസായ ബിലുകള്ക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്ന ബിലില്‍ തീരുമാനമെടുത്തില്ല.
ഒരു ഇടവേളയ്ക്ക് ശേഷം ഗവര്‍ണറും സര്കാരും തമ്മില്‍ പോരിന് അയവു വരുന്നത് കണ്ടിരുന്നു. സജി ചെറിയാനെ മന്ത്രിയാക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തിലാണ് ഗവര്‍ണര്‍ അനുകൂല തീരുമാനം എടുത്തത്. എങ്കിലും വരും വരായ്കകള്‍ക്ക് ഉത്തരവാദി സര്‍കാര്‍ ആണെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചിരുന്നു. മാത്രമല്ല, സത്യപ്രതിജ്ഞാ വേദിയില്‍ വച്ച് രേഖകള്‍ ഹാജരാക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
Keywords: Bills other than University Bill were approved, Thiruvananthapuram, News, University, Governor, Trending, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

