Remand | വഴിയാത്രക്കാരിയുടെ മാല കവര്‍ന്ന ബൈക് യാത്രികന്‍ റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വഴി യാത്രക്കാരിയുടെ മാല പിടിച്ചു പറിച്ചോടിയെന്ന കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബൈക് യാത്രികനായ യുവാവിനെയാണ് കവര്‍ചാ കേസില്‍ പിടികൂടിയത്.

പരിചയം നടിച്ച് വഴിയാത്രക്കാരിയായ മധ്യവയസ്‌കയുടെ മാല കവര്‍ന്ന ബൈക് യാത്രക്കാരനായ യുവാവിനെ മണിക്കൂറുകള്‍ക്കകമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Remand | വഴിയാത്രക്കാരിയുടെ മാല കവര്‍ന്ന ബൈക് യാത്രികന്‍ റിമാന്‍ഡില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരിലാണ് കവര്‍ച നടന്നത്. കണ്ണൂര്‍ - മട്ടന്നൂര്‍ സംസ്ഥാന പാതയിലാണ് സംഭവം. അമ്പത്തഞ്ചുകാരിയുടെ പരാതിയില്‍ അഴീക്കല്‍ കപ്പക്കടവ് സ്വദേശിയും ഇപ്പോള്‍ കുറ്റിയാട്ടൂര്‍ പഞ്ചായത് ഓഫിസിനടുത്ത് താമസക്കാരനുമായ എസ് കപില്‍ ദേവിനെ(29)യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ എളയാവൂര്‍ റോഡില്‍ കൂടി
വഴി യാത്രക്കാരി നടന്നു പോകവെ ബൈകിലെത്തിയ പ്രതി ബൈക് നിര്‍ത്തി തന്നെ പരിചയമുണ്ടോയെന്ന് ചോദിച്ച് സൗഹ്യദ ഭാവത്തില്‍ സംസാരിക്കുകയായിരുന്നു. ആളെ മനസിലാകാതെ ആശയ കുഴപ്പത്തില്‍ നിന്ന വയോധികയുടെ കഴുത്തിലണിഞ്ഞ മൂന്നര പവന്റ മാല പൊട്ടിക്കുകയായിരുന്നു.

പിടിവലിക്കിടെ മാലയുടെ ഒരു ഭാഗം വയോധികയുടെ കയ്യില്‍ കിട്ടി. ഇവരെ തള്ളി മാറ്റിയതിനു ശേഷം കപില്‍ ദേവ് ബൈക് ഓടിച്ചു അതിവേഗം കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് മാല നഷ്ടപ്പെട്ട മധ്യവയസ്‌ക ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കവര്‍ച നടത്തിയ മാല വില്‍പന നടത്താന്‍ നഗരത്തിലെത്തിയപ്പോഴാണ് ഇയാളെ പൊലീസ് തൊണ്ടിമുതലുമായി പിടികൂടിയത്. കണ്ണൂര്‍ നഗരത്തിലെ പഴയ സ്വര്‍ണമെടുക്കുന്ന ജ്വലറിയിലായിരുന്നു കപില്‍ ദേവ് കവര്‍ച ചെയ്ത സ്വര്‍ണം വില്‍ക്കാനെത്തിയത്. കവര്‍ച നടന്ന എളയാവൂരിലെ സി സി ടി വി കാമറ പരിശോധിച്ചപ്പോള്‍ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞിരുന്നു.

നേരത്തെ ടെറിടോറിയല്‍ ആര്‍മിയില്‍ താല്‍കാലികമായി ജോലി ചെയ്തിരുന്ന പ്രതി ഇപ്പോഴും പട്ടാളക്കാരനാണെന്ന് പറഞ്ഞാണത്രെ നാട്ടില്‍ അറിയപ്പെടുന്നത്. യുവതികളായ ഏതാനും സ്ത്രീകളെ ഇയാള്‍ പലവിധത്തിലായി വഞ്ചിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതും അന്വേഷിച്ചുവരികയാണ്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Biker who stole the passerby's chain is in remand, Kannur, News, Local News, Robbery, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia