Bike riders injured | തെരുവുനായകള്‍ വിഹരിക്കുന്നു; ആക്രമണത്തില്‍ ബൈക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്
Jun 30, 2022, 15:54 IST
ADVERTISEMENT
മണ്ണാര്‍ക്കാട്: (www.kvartha.com) തെരുവുനായയുടെ കടിയേറ്റ് ബൈക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കേലന്‍തൊടി വീട്ടില്‍ അബ്ബാസ് (43), പെരിഞ്ചോളം വടക്കേമഠം വീട്ടില്‍ അനില്‍ബാബു (49) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. മദ്രസ വിദ്യാര്‍ഥികളുടെ ബഹളം കേട്ട് ബൈക് നിര്‍ത്തിയ അബ്ബാസിനെ നായ ഓടിയെത്തി ഇടതുകാലില്‍ കടിക്കുകയായിരുന്നു.
കൊടുവാളിക്കുണ്ട് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് അനില്‍ ബാബുവിന് നേരെ ആക്രമണമുണ്ടായത്. ബൈകില്‍ നിന്ന് വീണ അനിലിന്റെ ഇടതുകൈക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ രണ്ടുപേരും പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.
Keywords: Bike riders injured in Stray dog attack, News, Kerala, Top-Headlines, Bike, Injured, Attack, Hospital, Wednesday, National Highway.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

