Obituary | എടാട്ട് ടാങ്കര്‍ ലോറിയിടിച്ച് ബൈക് യാത്രക്കാരനായ വാര്‍പ് മേസ്തിരിക്ക് ദാരുണാന്ത്യം
Mar 1, 2024, 22:04 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ദേശീയ പാതയില്‍ ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക് യാത്രക്കാരനായ വാര്‍പ് മേസ്തിരിക്ക് ദാരുണാന്ത്യം. പടന്ന ആറാം വാര്‍ഡ് ആണ്ടാംകൊവ്വല്‍ സ്വദേശിയും ദളിത് - ലീഗ് സജീവ പ്രവര്‍ത്തകനുമായ വാര്‍പ് മേസ്തിരി പി സുകുമാരനാണ്(61) മരിച്ചത്. എടാട്ട് വെച്ച് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്കാണ് അപകടം.
പ്രദേശവാസികളും പൊലീസും ചേര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച പോസ്റ്റുമോര്‍ടത്തിന് ശേഷം വീട്ടില്‍ കൊണ്ടുവരും.
ഭാര്യ: പരേതയായ പിവി ഉഷ(കോഴിക്കോട്). സുജീഷ്( മുത്തൂറ്റ് ബാങ്ക്, പാലക്കാട് ), അമൃതലാല്‍(പടന്ന കോഓപറേറ്റീവ് ബാങ്ക്) എന്നിവര്‍ മക്കളാണ്. ജുമുന, അനില എന്നിവര്‍ മരുമക്കളാണ്. സഹോദരങ്ങള്‍: സുമതി, സുമിത്ര(അംഗന്‍വാടി വര്‍കര്‍).

Keywords: Bike Passenger Died in Tanker Lorry Accident, Kannur, News, Accidental Death, Bike Passenger, Medical College Hospital, Obituary, Mortuary, Postmortem, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.