Consumer Complaint | വാഹനത്തിന് വില്‍പ്പനാനന്തര സേവനം നല്‍കിയില്ലെന്ന പരാതിയില്‍ ബൈക്ക് നിര്‍മാതാക്കള്‍ക്കും ഡീലര്‍ക്കും 5.39 ലക്ഷം രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

 
Bike Manufacturers and Dealer Fined ?5.39 Lakh for Service Denial

Representational Image Generated By Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബൈക്കില്‍ തുടക്കത്തില്‍ തന്നെ സാങ്കേതിക തകരാര്‍ കണ്ടു
● ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്ന് പരാതി
● നിര്‍മ്മാണത്തെ സംബന്ധിച്ച തകരാറുകള്‍ക്ക് ഉത്തരവാദി തങ്ങളല്ലെന്ന് ഡീലര്‍

കൊച്ചി: (KVARTHA) വാഹനത്തിന് വില്‍പ്പനാനന്തര സേവനം നല്‍കിയില്ലെന്ന പരാതിയില്‍ ബൈക്ക് നിര്‍മാതാക്കള്‍ക്കും ഡീലര്‍ക്കും 5.39 ലക്ഷം രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. വില്‍പ്പനാനന്തര സേവനം നിഷേധിക്കുകയും ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സ് വിപണിയില്‍ ലഭ്യമാക്കാതെയും വ്യാപാരം നടത്തിയെന്ന കുറ്റത്തിനാണ് ബൈക്ക് നിര്‍മാതാവും ഡീലറും വിലയും നഷ്ടപരിഹാരവും കോടതി ചെലവും പരാതിക്കാര്‍ക്ക് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടത്. എറണാകുളം സ്വദേശികളായ പ്രശാന്ത് വി, ജയ് ചന്ദ്ര മേനോന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്റെ ഉത്തരവ്.

Aster mims 04/11/2022

എറണാകുളം ഇടപ്പള്ളിയിലെ കാനിഫ് മോട്ടേഴ്‌സ്, ന്യൂഡെല്‍ഹി ആസ്ഥാനമായ യുഎം ലോഹിയ ടൂ വീലേഴ്‌സ് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്. 2.9 ലക്ഷം രൂപ നല്‍കിയാണ് ക്രൂസര്‍ ബൈക്കുകള്‍ പരാതിക്കാര്‍ വാങ്ങിയത്. സ്റ്റാര്‍ട്ടിങ് പ്രോബ്ലം ഉള്‍പ്പെടെ പല തകരാറുകളും തുടക്കം മുതല്‍ തന്നെ ആരംഭിച്ചു.
അമിത ശബ്ദം, ചൂട്, അപകടകരമായ രീതിയില്‍ പെട്ടെന്ന് ബൈക്ക് നിന്ന് പോവുക ഉള്‍പ്പെടെയുള്ള പല തകരാറുകളും ബൈക്കിന് ഉള്ളതായും കണ്ടെത്തി.

B.S4 ഫ്യുവല്‍ ഇന്‍ജക്ഷനില്‍ സാങ്കേതിക തകരാര്‍ ഉണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കാര്‍ബറേറ്റര്‍ സാങ്കേതികവിദ്യയിലേക്ക് മാറ്റി. എന്നിട്ടും ബൈക്ക് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന് പരാതിക്കാര്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് സര്‍വീസ് നല്‍കാന്‍ രണ്ടാം എതിര്‍കക്ഷി വിസമ്മതിക്കുകയും ചെയ്തു. ബൈക്കിന്റെ എട്ടാം സര്‍വീസ് ആയതോടെ ആവശ്യമായ പാര്‍ട്‌സും വിപണിയില്‍ ലഭ്യമല്ലാതായി.

വാറണ്ടി കാലയളവിനുള്ളില്‍ തന്നെയാണ് ഇത് സംഭവിച്ചത്. ന്യൂനത കണ്ടെത്തിയതും ഈ കാലയളവില്‍ തന്നെയാണ്. ബൈക്കിന്റെ നിര്‍മ്മാണ ന്യൂനത കണ്ടെത്തിയെങ്കിലും അത് പരിഹരിക്കാനുള്ള യാതൊരു ശ്രമവും എതിര്‍കക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ബൈക്കിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ കമ്മിഷനെ സമീപിക്കുകയായിരുന്നു.

നിര്‍മ്മാണ ന്യൂനതയാണ് യഥാര്‍ത്ഥ കാരണമെന്ന് ഡീലര്‍ ബോധിപ്പിച്ചു. കമ്പനിയുടെ തെറ്റായ നടപടികള്‍ മൂലം സ്ഥാപനം തന്നെ അടച്ചു പൂട്ടിയ സാഹചര്യത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.  നിര്‍മ്മാണപരമായ ന്യൂനത മൂലമുള്ള ബൈക്കിന്റെ തകരാറിന് ഡീലര്‍ ഉത്തരവാദി അല്ലെന്നും നിര്‍മാതാക്കളാണ് അത് പരിഹരിക്കേണ്ടതെന്നുമായിരുന്നു എതിര്‍കക്ഷികളുടെ വാദം. 

സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിപണിയില്‍ ലഭ്യമല്ലാതാക്കുന്നതിലൂടെ ഉല്‍പ്പന്നം തന്നെ ഉപയോഗശൂന്യമാകുന്നു. ഇത് അധാര്‍മികമായ വ്യാപാര രീതിയാണ്. മാത്രമല്ല റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാനുള്ള ഉപഭോക്തൃ അവകാശത്തിന്റെ ലംഘനം കൂടിയാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. എതിര്‍ കക്ഷിയുടെ പ്രവൃത്തികള്‍ ധനനഷ്ടവും മന:ക്ലേശവും പരാതിക്കാര്‍ക്ക് ഉണ്ടാക്കിയെന്നത് സംശയാതീതമായി ബോധ്യപ്പെട്ടെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. 

ഈ സാഹചര്യത്തില്‍ എതിര്‍കക്ഷികള്‍ തകരാറുകള്‍ ഇല്ലാത്ത പുതിയ ബൈക്കുകള്‍ പരാതിക്കാര്‍ക്ക് മാറ്റി നല്‍കുകയോ, ബൈക്കിന്റെ വിലയായ  2,09,750/ രൂപ  വീതം തിരികെ നല്‍കുകയോ ചെയ്യുക. കൂടാതെ, അരലക്ഷം രൂപ വീതം നഷ്ടപരിഹാരമായും 10,000 രൂപ വീതം കോടതി ചെലവായും 30 ദിവസത്തിനകം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ഉമര്‍ ഫാറൂഖ് ഹാജരായി.

#BikeServiceIssue #ConsumerRights #CourtCase #AfterSalesService #KeralaNews #WarrantyDispute

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia