മകന്‍ ഓടിച്ച ബൈക്ക് റോഡിലെ കുഴിയില്‍ ചാടി; പിന്‍സീറ്റില്‍ നിന്നും തെറിച്ചുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Dec 5, 2020, 12:13 IST
കോട്ടയം: (www.kvartha.com 05.12.2020) മകന്‍ ഓടിച്ച ബൈക്ക് റോഡിലെ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് പിന്‍സീറ്റില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കുടമാളൂര്‍ ഹൈസ്‌കൂള്‍ ജംക്ഷനു സമീപം തുണ്ടിപ്പറമ്പില്‍ ജോസഫ് തോമസിന്റെ (ടോമിച്ചന്‍) ഭാര്യ ഷൈനി തോമസ് (58) ആണ് മരിച്ചത്.
ഉടന്‍ ബൈക്ക് നിര്‍ത്തി മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഷൈനി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മക്കള്‍: ഡാനി, ഡോണി, ഡിനു. മരുമക്കള്‍: ടീനു, അഞ്ചു.
ഡിസംബര്‍ രണ്ടിനു രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. രാവിലെ കുടമാളൂര്‍ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം മകന്‍ ഡിനുവിനൊപ്പം വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. അമ്പാടിക്കവലയ്ക്കു സമീപം വളവിലെ കുഴിയില്‍ ചാടിയപ്പോള്‍ ഷൈനി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നുവെന്നാണു ഡിനു പറയുന്നത്.
ഉടന്‍ ബൈക്ക് നിര്‍ത്തി മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഷൈനി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മക്കള്‍: ഡാനി, ഡോണി, ഡിനു. മരുമക്കള്‍: ടീനു, അഞ്ചു.
Keywords: Bike jumps into potholes; Tragic end for the housewife, who fell from the back seat , Kottayam, News, Local News, Hospital, Treatment, Accidental Death, Bike, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.