ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

 


ADVERTISEMENT

കൂത്തുപറമ്പ്: (www.kvartha.com 29.06.2020) കൂത്തുപറമ്പ് നഗരത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഞായറാഴ്ച്ച രാത്രി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് മുമ്പിലാണ് അപകടം. കതിരൂര്‍ ആറാം മൈല്‍ സ്വദേശി അഫ്രീദാ (23) ണ് മരിച്ചത്. കൂത്തുപറമ്പ് നഗരത്തിലെ റെഡിമെയ്ഡ് സ്ഥാപനത്തിലെ ജീവനക്കാരനായ അഫ്രീദ് കടയടച്ച് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപരകടം നടന്നത്.

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ഇയാള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് പോലിസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Keywords:  Kerala, Kannur, Bike, Car, Accident, Death, Police, Case, Youth, Car accident, Hospital, Shop, Bike Driver, Natives, Readymade Shop, Bike collides with car; bike driver dies.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia