Tragedy | ബെംഗ്ലൂരില്‍ ബൈക്ക് അപകടത്തില്‍ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
Nov 11, 2024, 21:53 IST
Photo: Arranged
● മുഹമ്മദ് സഹദ് കഴിഞ്ഞദിവസം തന്നെ മരിച്ചിരുന്നു
● ചികിത്സയ്ക്കിടെയാണ് റിഷ്ണു മരിക്കുന്നത്
കണ്ണൂര്‍: (KVARTHA) ബെംഗ്ലൂരില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബെംഗ്ലൂരിലെ ബനാര്‍ഗട്ടയില്‍ കഴിഞ്ഞദിവസം ഉണ്ടായ ബൈക്കപകടത്തില്‍ പരുക്കേറ്റ കണ്ണൂര്‍ മാലൂര്‍ തോലമ്പ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രന്‍(23), റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ എസ് മുഹമ്മദ് സഹദ്(20) എന്നിവരാണ് മരിച്ചത്. മുഹമ്മദ് സഹദ് കഴിഞ്ഞദിവസം തന്നെ മരിച്ചിരുന്നു.
ചികിത്സയ്ക്കിടെയാണ് റിഷ്ണു മരിക്കുന്നത്. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെ മകനാണ് റിഷ്ണു. സഹോദരങ്ങള്‍: അജന്യ, വിഷ്ണു. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പില്‍ ഷംസുദ്ധീന്റെയും ഹസീനയുടെയും മകനാണ് സഹദ്. സഹോദരന്‍: പരേതനായ യസീദ്.
#BengaluruAccident, #KannurYouth, #BikeCrash, #RoadSafety, #TragicDeath, #BreakingNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.