മാണിക്കെതിരായ തെളിവുകളടങ്ങിയ സി ഡി ബിജു രമേശ് കോടതിയില്‍ ഹാജരാക്കി

 


തിരുവനന്തപുരം: (www.kvartha.com 22.01.2015) അടച്ചിട്ട ബാറുകള്‍ തുറക്കുന്നതിനു വേണ്ടി ധനമന്ത്രി കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശിന്റെ ആരോപണത്തിന് ആധാരമായ തെളിവുകള്‍ അദ്ദേഹം വിജിലന്‍സ് കോടതിയില്‍ സമര്‍പിച്ചു. വിജിലന്‍സ് അന്വേഷണസംഘം ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിജു രമേശ് കൈമാറിയ തെളിവുകളാണ് വിജിലന്‍സ് വ്യാഴാഴ്ച കോടതിക്ക് നല്‍കിയത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ബിജു രമേശിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നത്.

ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ അനിമോന്‍ ഉള്‍പ്പെടെയുള്ളവര്‍ പാലാരിവട്ടത്തെ ഹോട്ടലില്‍ യോഗം ചേര്‍ന്നതിന്റെ ശബ്ദരേഖയാണ് ബിജു രമേശ് വിജിലന്‍സിന് നല്‍കിയത്. ധനമന്ത്രി കെഎം മാണിയ്ക്ക് പണം നല്‍കിയതിന്റെ കണക്കുകള്‍ ശബ്ദരേഖയില്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നുണ്ട്. കൊല്ലത്തെ ഒരു വ്യവസായിയില്‍ നിന്നും പലിശക്ക് വാങ്ങിയ പണമാണ് മാണിക്ക് നല്‍കിയത്. അഞ്ചു കോടി രൂപയാണ് വാങ്ങിയത്.
മാണിക്കെതിരായ തെളിവുകളടങ്ങിയ സി ഡി  ബിജു രമേശ് കോടതിയില്‍ ഹാജരാക്കി
രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ശബ്ദരേഖയുടെ സി ഡിയാണ് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനു മേല്‍ സമ്മര്‍ദമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്  മുഴുവന്‍ തെളിവുകളും വിജിലന്‍സിന് കൈമാറിയിട്ടില്ലെന്ന് കഴിഞ്ഞദിവസം ബിജു രമേശ്  വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thiruvananthapuram, Vigilance Court, Allegation, Hotel, Conference, K.M.Mani, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia