സി ഡി പുറത്തുണ്ട്; വ്യാഴാഴ്ച തന്നെ ഹാജരാക്കും, 10 മണിക്കൂര്‍ സമയം നല്‍കണമെന്ന് ബിജു രാധാകൃഷ്ണന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 10.12.2015) സോളാര്‍ കേസിലെ മുഖ്യപ്രതി ബിജുരാധാകൃഷ്ണ്‍ സോളാര്‍ കമീഷന് മുമ്പാകെ ഹാജരായി.   മുഖ്യമന്ത്രിക്കെതിരായ സി.ഡി ഹാജരാക്കുന്നതിന് തനിക്ക് സാവകാശം വേണമെന്ന് പറഞ്ഞ ബിജു സി.ഡി വ്യാഴാഴ്ച തന്നെ ഹാജരാക്കുമെന്നും 10 മണിക്കൂര്‍ സമയം അനുവദിക്കണമെന്നും പറഞ്ഞു. കാരണം  കേരളത്തിന് പുറത്താണ് സി.ഡിയുള്ളത്. എന്നാല്‍ സി.ഡിയുടെ മൂന്ന് പകര്‍പ്പുകള്‍ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ കമീഷനെ അറിയിച്ചു.

താന്‍ മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. മാധ്യമങ്ങളില്‍
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും തന്നെ ഭ്രാന്തനാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബിജു ആരോപിച്ചു. വന്‍ പോലീസ് സുരക്ഷയിലാണ് ബിജുവിനെ സോളാര്‍ കമീഷന്‍ മുമ്പാകെ ഹാജരാക്കിയത്.

കഴിഞ്ഞദിവസം ബിജു മൊഴിമാറ്റുന്നതു സംബന്ധിച്ച് അഭിഭാഷകനുമായി സംസാരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ബിജു.

സി ഡി പുറത്തുണ്ട്; വ്യാഴാഴ്ച തന്നെ ഹാജരാക്കും, 10 മണിക്കൂര്‍ സമയം നല്‍കണമെന്ന് ബിജു രാധാകൃഷ്ണന്‍

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia