ADVERTISEMENT
പയ്യന്നൂര്‍: കഴിഞ്ഞ ദിവസം പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന ഗാനമേളയില്‍ ശബ്ദമലിനീകരണം നടത്തിയെന്നാരോപിച്ച് തനിക്കും സുജാത കോഴിക്കോടിനും സാദിഖ് സഖി എന്നിവര്‍ക്കെതിരെ കേസെടുത്തത് അങ്ങേഅറ്റം ദു:ഖകരവും കലാകാരന്മാരോടുള്ള അവഹേളനവുമാണെന്ന് ഗായകന് ബിജു നാരായണന്.
ആവിഷ്ക്കാര സ്വാതന്ത്രത്തിനെതിരെയുള്ള നടപടി പ്രതിഷേധാര്‍ഹമാണ്. ഞങ്ങള്‍ പാടിയതും പാടുന്നതും ജനങ്ങളുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതു മണി വരെ നല്‍കിയിരുന്ന മൈക്ക് പെര്മിഷന് പത്തു മണി വരെ നീട്ടി നല്‍കിയിട്ടും വിലക്കുലംഘിച്ച് പതിനൊന്നര വരെ ഗാനമേള നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ആഘോഷ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, മൈക്ക് ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ആരാധനാമഹോത്സത്തിന്റെ സമാപന ദിനത്തില്‍ നടന്ന പരിപാടിയും തുടര്‍ന്ന് നടന്ന ഗാനമേളയും സംഘര്‍ഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.

Keywords: Payyannur, Case, Temple, Singer, Kerala, Song, Clash, Sound, Biju Narayanan, Kerala Vartha, Malayalam New, Biju Narayanan criticize police movement.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.