SWISS-TOWER 24/07/2023

കേസെടുത്ത നടപടി ദു:ഖകരം: ബിജുനാരായണന്‍

 


ADVERTISEMENT

കേസെടുത്ത നടപടി ദു:ഖകരം: ബിജുനാരായണന്‍
പയ്യന്നൂര്‍: കഴിഞ്ഞ ദിവസം പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന ഗാനമേളയില്‍ ശബ്ദമലിനീകരണം നടത്തിയെന്നാരോപിച്ച് തനിക്കും സുജാത കോഴിക്കോടിനും സാദിഖ് സഖി എന്നിവര്‍ക്കെതിരെ കേസെടുത്തത് അങ്ങേഅറ്റം ദു:ഖകരവും കലാകാരന്മാരോടുള്ള അവഹേളനവുമാണെന്ന് ഗായകന്‍ ബിജു നാരായണന്‍.

ആവിഷ്‌ക്കാര സ്വാതന്ത്രത്തിനെതിരെയുള്ള നടപടി പ്രതിഷേധാര്‍ഹമാണ്. ഞങ്ങള്‍ പാടിയതും പാടുന്നതും ജനങ്ങളുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതു മണി വരെ നല്‍കിയിരുന്ന മൈക്ക് പെര്‍മിഷന്‍ പത്തു മണി വരെ നീട്ടി നല്‍കിയിട്ടും വിലക്കുലംഘിച്ച് പതിനൊന്നര വരെ ഗാനമേള നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ആഘോഷ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, മൈക്ക് ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ആരാധനാമഹോത്സത്തിന്റെ സമാപന ദിനത്തില്‍ നടന്ന പരിപാടിയും തുടര്‍ന്ന് നടന്ന ഗാനമേളയും സംഘര്‍ഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.

Keywords:  Payyannur, Case, Temple, Singer, Kerala, Song, Clash, Sound, Biju Narayanan, Kerala Vartha, Malayalam New, Biju Narayanan criticize police movement.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia