ലൂസിഫര്‍ തെലുങ്കില്‍; വില്ലനായി ബിജു മേനോന്‍ എത്തിയേക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമരാവതി: (www.kvartha.com 24.08.2021) സൂപെര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേകില്‍ ബിജു മേനോന്‍ വില്ലനായി എത്തുന്നു. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോന്‍ പുനരവതരിപ്പിക്കുക. മലയാളികളെ സംബന്ധിച്ച് സര്‍പ്രൈസ് ആണ് ഈ സ്റ്റാര്‍ കാസ്റ്റ്. ബിജു മേനോനെയാണ് ബോബിയുടെ റോളിലേക്ക് തെലുങ്കില്‍ പരിഗണിക്കുന്നത് എന്നാണ് റിപോര്‍ട്. ബിജു മേനോനെ ഉറപ്പിച്ചു എന്ന തരത്തില്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ.
    
ലൂസിഫര്‍ തെലുങ്കില്‍; വില്ലനായി ബിജു മേനോന്‍ എത്തിയേക്കും

പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രോജക്റ്റ് ആണ് മെഗാഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്. റീമേക് അവകാശം വാങ്ങിയ ചിരഞ്ജീവി തന്നെയാണ് തെലുങ്കില്‍ നായകനാവുന്നതും.
ലൂസിഫര്‍ എന്ന സിനിമ തെലുങ്കില്‍ പുറത്തിറങ്ങുന്നത് ഗോഡ് ഫാദര്‍ എന്ന പേരിലാണ്. ലേഡി സൂപെര്‍സ്റ്റാറായ നയന്‍താരയാണ് മഞ്ജു വാര്യര്‍ ആയി അഭിനയിക്കുന്നത്.

അതേസമയം മോഹന്‍ രാജയാണ് 'ലൂസിഫര്‍' തെലുങ്ക് റീമേക് സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി ബാനറിനൊപ്പം സൂപെര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക് എത്തുക.

Keywords:  News, Actor, Kerala, Andhra Pradesh, State, film, Media, Malayalees, Time, Actress, Biju Menon to play villain in Lucifer Telugu Remake.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia