ഗണേ­ഷി­നെ തല്ലിയ­തു ബി­ജുവല്ല; സ­ഞ്­ജു­വി­നെ­ക്കൊ­ണ്ട് ബി­ജു പ­റ­യിച്ച­തു നുണ

 


ADVERTISEMENT

തിരു­വ­ന­ന്ത­പുരം: മുന്‍ മന്ത്രി കെ.ബി. ഗ­ണേ­ഷ് കു­മാ­റി­നെ മന്ത്രിമ­ന്ദി­ര­ത്തില്‍ കയ­റി മര്‍­ദിച്ച­ത് താ­നാ­ണെ­ന്ന സോ­ളാര്‍ ത­ട്ടി­പ്പു കേ­സി­ലെ പ്ര­തി ബി­ജു രാ­ധാ­കൃ­ഷ്ണ­ന്റെ അ­വ­കാ­ശ­വാ­ദം നു­ണ­യെ­ന്നു സൂച­ന. ഗ­ണേ­ഷി­നെ മര്‍­ദിച്ച­ത് ബി­ജു­വല്ല, മ­റ്റൊ­രാ­ളാണ്. സ­രി­ത­യു­ടെ കു­ഞ്ഞി­ന്റെ പി­തൃ­ത്വ­ത്തെ­ച്ചൊല്ലി­യു­ള്ള തര്‍­ക്ക­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് താന്‍ ഗ­ണേ­ഷ് കു­മാ­റി­നെ മര്‍­ദി­ച്ചു­വെന്നും അ­ത് ഗ­ണേ­ഷി­ന്റെ ഭാ­ര്യ ക­ണ്ടെ­ന്നും ബി­ജു പ­റ­ഞ്ഞ­താ­യി ജ­യി­ലില്‍ അ­യാ­ളു­ടെ സ­ഹ­ത­ട­വു­കാ­ര­നാ­യി­രു­ന്ന സ­ഞ്­ജു എ­ന്ന ഡി­.വൈ.എ­ഫ്­.ഐ. പ്ര­വര്‍­ത്ത­ക­നാ­ണു ഞാ­യ­റാ­ഴ്­ച ചാ­ന­ലു­ക­ളോ­ടു പ­റ­ഞ്ഞത്. ഹ­ര്‍­ത്താ­ലു­മാ­യി ബ­ന്ധ­പ്പെ­ട്ടു പൊ­തു­മു­ത­ല്‍ ന­ശി­പ്പി­ച്ച കേ­സി­ലാ­ണ് സ­ഞ്­ജു ജ­യി­ലി­ലാ­യത്. ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് ഇ­യാള്‍ ജാ­മ്യ­ത്തില്‍ ഇ­റ­ങ്ങി­യ­ത്.

ഗണേ­ഷി­നെ തല്ലിയ­തു ബി­ജുവല്ല; സ­ഞ്­ജു­വി­നെ­ക്കൊ­ണ്ട് ബി­ജു പ­റ­യിച്ച­തു നുണ
ഗ­ണേ­ഷി­നെ മര്‍­ദിച്ച­ത് താ­നാണ്, ശാ­ലു മേ­നോനും താനും പ്ര­ണ­യ­ത്തി­ലാ­യ­തി­നാല്‍ ത­ന്നെ മാ­ന­സി­ക­മാ­യി ത­കര്‍­ക്കാ­നാ­ണ് അവ­രെ അ­റ­സ്റ്റു ചെ­യ്­തത്, ചാ­ണ്ടി ഉ­മ്മനും താ­നും സ­രി­തയും ചേര്‍­ന്നു ബാ­ല­രാ­മ­പുര­ത്ത് ഭൂ­മി വാ­ങ്ങി­യി­ട്ടു­ണ്ട് എ­ന്നീ കാ­ര്യ­ങ്ങ­ളാ­ണ് സ­ഞ്­ജു പ­റ­ഞ്ഞ­ത്.

ഇ­തില്‍, ഭൂ­മി വാ­ങ്ങി­യ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട ആ­രോ­പ­ണം മു­ഖ്യ­മ­ന്ത്രി­യു­ടെ മ­കനും യൂ­ത്ത് കോണ്‍­ഗ്ര­സ് സം­സ്ഥാ­ന സെ­ക്ര­ട്ട­റി­യുമാ­യ ചാ­ണ്ടി ഉ­മ്മന്‍ നി­ഷേ­ധി­ച്ചി­ട്ടുണ്ട്. ത­നി­ക്ക് ബാ­ല­രാ­മ­പു­ര­ത്തെ­ന്നല്ല, ഇ­ന്ത്യ­യില്‍ ഒ­രി­ടത്തും ഭൂ­മി ഇ­ല്ലെ­ന്നാ­ണ് ചാ­ണ്ടി ഉ­മ്മന്‍ പ­റ­യു­ന്ന­ത്.

ശാ­ലു മേ­നോനും താ­നും പ്ര­ണ­യ­ത്തി­ലാ­ണെ­ന്നു ബി­ജു പ­റ­യുന്ന­ത് അങ്ങ­നെ വ­രു­ത്തി തു­ടര്‍ന്നും അ­വ­രു­മാ­യു­ള്ള ബ­ന്ധ­ത്തെ­ക്കു­റി­ച്ച് സ­മൂ­ഹ­മ­ധ്യ­ത്തില്‍ ആ­ശ­യ­ക്കുഴപ്പം നി­ല­നിര്‍­ത്താനും ശാ­ലു കൈ­വി­ട്ടു പോ­കാ­തി­രി­ക്കാ­നു­മാ­ണെ­ന്നാ­ണു പോലീ­സ് ക­രു­തു­ന്ന­ത്.
ഗണേ­ഷി­നെ തല്ലിയ­തു ബി­ജുവല്ല; സ­ഞ്­ജു­വി­നെ­ക്കൊ­ണ്ട് ബി­ജു പ­റ­യിച്ച­തു നുണ
എ­ന്നാല്‍ ഗ­ണേ­ഷ് കു­മാ­റി­നെ തല്ലിയ­തു താ­നാ­ണെ­ന്ന അ­വ­കാ­ശ­വാ­ദം വെ­റു­തേ മേ­നി ന­ടി­ക്കാനും മാധ്യ­മ ശ്ര­ദ്ധ നേ­ടാ­നും മാ­ത്ര­മാ­ണോ അ­തി­നു­മ­പ്പു­റം ല­ക്ഷ്യ­ങ്ങ­ളുണ്ടോ എ­ന്നു പോ­ലീ­സിനും വ്യ­ക്തമല്ല. കാ­രണം, തി­രു­വ­ന­ന്ത­പു­രം നന്തന്‍­കോ­ട്ട് താ­മ­സി­ക്കു­ന്ന സ്­ത്രീ­യു­ടെ ഭ­ര്‍­ത്താ­വാ­ണ് ഗ­ണേ­ഷ്­കു­മാ­റി­നെ മര്‍­ദി­ച്ച­തെ­ന്നാ­ണു വ്യ­ക്തമാ­യ വി­വ­രം. ഇ­ന്നൊ­രു തല്ലു കേ­സു­ണ്ട് എ­ന്നു പറ­ഞ്ഞ് കോ­ട­തി­യില്‍ പോ­കാ­നി­റ­ങ്ങു­മ്പോ­ഴാ­ണ് ഗ­ണേ­ഷി­നെ തല്ലി­യ കാര്യം ബി­ജു വെ­ളി­പ്പെ­ടു­ത്തിയ­ത് എ­ന്നാ­ണ് സ­ഞ്­ജു പ­റ­ഞ്ഞത്. എ­ന്നാല്‍ ബി­ജു­വി­നെ­തിരാ­യ കേ­സു­ക­ളില്‍ അ­ങ്ങ­നെ­യൊ­രെ­ണ്ണം ഉ­ള്ള കാ­ര്യം പോ­ലീ­സ് ഇ­തുവ­രെ മാ­ധ്യമ­ങ്ങ­ളോ­ടു പ­റ­ഞ്ഞി­ട്ടു­മില്ല.

ഗ­ണേ­ഷേ് കുമാറോ യാ­മി­നി ത­ങ്കച്ചിയോ ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കാന്‍ മാ­ധ്യ­മ­ങ്ങള്‍­ക്കു മു­ന്നി­ലെ­ത്താ­നി­ട­യില്ല. എ­ന്നാല്‍, മന്ത്രി മ­ന്ദി­ര­ത്തില്‍ വ­ച്ചു മര്‍­ദ­ന­മേറ്റ­ത് ഗ­ണേ­ഷ് കു­മാ­റി­നാ­ണെ­ന്ന് ആ­ദ്യ­മാ­യി മാ­ധ്യമ­ങ്ങ­ളോ­ടു പ­റ­ഞ്ഞ പി.സി. ജോര്‍­ജ് ഇ­ക്കാ­ര്യ­ത്തി­ലെ പുക­മ­റ നീ­ക്കാ­നെ­ത്തു­മെ­ന്നു സൂ­ച­ന­യുണ്ട്.

Also read:
കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്, ബേക്കല്‍ സ്‌റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ

Keywords:  Ganesh Kumar, P.C George, Minister, Attack, Kerala, Saritha S. Nair, DYFI, Jail, Police, Biju Radhakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia