Returned | ഇസ്രാഈലിൽ പോയ കർഷകൻ ബിജു കുര്യൻ ഇരിട്ടിയിലെ വീട്ടിലെത്തി; മുങ്ങിയെന്ന വാർത്ത പ്രചരിച്ചതിൽ ദു:ഖമെന്ന് പ്രതികരണം
Feb 27, 2023, 11:50 IST
ഇരിട്ടി: (www.kvartha.com) ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഇസ്രാഈലിലേക്ക് അയച്ച സംഘത്തില്‍നിന്ന് വേര്‍പെട്ട് യാത്രചെയ്ത ബിജു കുര്യന്‍ ഇരിട്ടിയിലെ വീട്ടിലെത്തി. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന്‍ പ്രതികരിച്ചു.
സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. സര്‍കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. സ്വമേധയാ തന്നെയാണ് തിരികെ മടങ്ങി എത്തിയിരിക്കുന്നത്. ഒരു ഏജന്‍സിയും അന്വേഷിച്ചു വന്നില്ല. സഹോദരന്‍ ടികറ്റ് എടുത്ത് അയച്ചുതന്നു. മടങ്ങുന്ന വിവരം ആരെയും അറിയിക്കാന്‍ സാധിച്ചില്ലെന്നും ബിജു കുര്യന്‍ പറഞ്ഞു.
Keywords: News,Kerala,State,Farmers,House,Media,Top-Headlines,Trending,Latest-News, Biju Kurian returns to his house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.