സിപിഐയിലെ ഒരു നേതാവ് തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി: ബിജിമോള്‍

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 01.06.2016) തന്നെ കുടുംബത്തെയും കൊലപ്പെടുത്താന്‍ സിപിഐയിലെ ഒരു നേതാവ് ഗൂഢാലോചന നടത്തിയെന്നു പീരുമേട് എംഎല്‍എ ഇ.എസ്.ബിജിമോള്‍. വധഭീഷണിയുള്ളതിനാല്‍ തിരഞ്ഞെടുപ്പു സമയത്തു താനും രണ്ടു മക്കളും ഭര്‍ത്താവും ഒരു വാഹനത്തില്‍ ഒരുമിച്ചു യാത്ര ചെയ്തില്ല. ഭക്ഷണം പോലും സൂക്ഷിച്ചാണു കഴിച്ചത്.

സിപിഐയിലെ ഒരു നേതാവ് തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി: ബിജിമോള്‍കൂടെയുള്ള മറ്റാരെങ്കിലും ഭക്ഷണം കഴിച്ച് ഉറപ്പാക്കിയ ശേഷമാണു താനും കുടുംബാംഗങ്ങളും ഭക്ഷണം കഴിച്ചത്. മരിച്ചാല്‍ അത് അപകടമരണമാണോ, സാധാരണ മരണമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കിയശേഷമേ മൃതദേഹം സംസ്‌കരിക്കാവൂവെന്നു ഡയറിയില്‍ കുറിച്ചിടുകയും ചെയ്തു.

ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണു ബിജിമോളുടെ ഈ പരാമര്‍ശം. പീരുമേട് താലൂക്കില്‍ നിന്നുള്ള പ്രമുഖ നേതാവാണു കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്. നേതാവിന്റെ പേരു പുറത്തു പറയുന്നില്ലെന്നും വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിജിമോള്‍ പറയുന്നു.

Keywords: CPI, LDF, Assembly, Family, E.S. Bijimol, Killed, Murder Attempt, Thodupuzha, Idukki, Kerala, CPI Leader, MLA, Peermedu, Leader. 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia