ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.05.2016) കേരളത്തില്‍ ആഞ്ഞടിച്ച ഇടതുസുനാമിയില് അഞ്ചു രാഷ്ട്രീയപാര്‍ട്ടികള്‍ നാമാവശേഷമായി. വ്യാഴാഴ്ച ഫലം പുറത്തുവന്നതോടെ യു.ഡി.എഫിന്റെ ഭാഗമായ ജെ.ഡി.യു, ആര്.എസ്.പി, സി.എം.പി(ജോണ്‍) എന്നീ പാര്‍ട്ടികള്‍ ചിത്രത്തിലില്ലാതായി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേരളാ കോണ്‍ഗ്രസ് (എം) വിട്ട് ഇടതുപാളയത്തില്‍ ചേക്കേറിയ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിനേയും ജനം നിരാകരിച്ചു.
ഇടതിനൊപ്പം നിന്ന കേരള കോണ്‍ഗ്രസ്(സ്കറിയാതോമസ്), ഐ.എന്‍.എല്‍. എന്നീ പാര്‍ട്ടികള്‍ക്കും ആരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്കുന്ന ജെ.ഡി.യുവാണ്. ഏഴു സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഒരെണ്ണത്തില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. സമാന അനുഭവമാണ് ആര്.എസ്.പിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് കൊല്ലം സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ആര്.എസ്.പി ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്കു പോയത്.
അഞ്ചുസീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും ഒരിടത്തുപോലും ശക്തമായ പോരാട്ടം നടത്താന്‍ പോലും കഴിഞ്ഞില്ല. സി.പി. ജോണിന്റെ നേതൃത്വത്തിലുള്ള സി.എം.പിക്കും തിരിച്ചടി നേരിട്ടു. യു.ഡി.എഫിലെ മൂന്നു പാര്‍ട്ടികള്‍ സംപൂജ്യരായപ്പോള്‍ അവസാനനിമിഷം എല്‍.ഡി.എഫിലേക്കു ചേക്കേറിയ ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഒരാളെയും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
നാലു സീറ്റുകളിലാണ് അവര്‍ മത്സരിച്ചത്. സ്കറിയാ തോമസ് മാത്രമായ ഇടതുമുന്നണിയിലെ കേരളകോണ്‍ഗ്രസും കഴിഞ്ഞതവണയും വിജയം നേടാന്‍ കഴിയാതിരുന്ന ഐ.എന്‍.എല്ലും ഇക്കുറിയും സമ്പൂര്‍ണ പരാജിതരുടെ പട്ടികയിലാണ്.

Keywords: Thiruvananthapuram, Kerala, Politics, Kerala, INL, Assembly Election, Election, Election-2016, LDF, UDF.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.