Twist | പെട്രോള്‍ പമ്പിലെ ജീവനക്കാരിയുടെ ബാഗില്‍നിന്ന് ആഭരണവും പണവും മോഷ്ടിച്ചെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

 


കൊടുവള്ളി: (www.kvartha.com) പെട്രോള്‍ പമ്പിലെ ജീവനക്കാരിയുടെ ബാഗില്‍നിന്ന് ആഭരണവും പണവും മോഷ്ടിച്ചെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ദേശീയ പാതയോരത്ത് വെണ്ണക്കാടുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരിയുടെ ബാഗില്‍നിന്നാണ് കഴിഞ്ഞദിവസം ആഭരണവും പണവും മോഷണം പോയത്.

എന്നാല്‍ ബാഗില്‍നിന്ന് മോഷ്ടിച്ചത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാല്‍ ബാഗിലുണ്ടായിരുന്നത് മുക്കുപണ്ടമാണെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബാഗില്‍ ഒരു സ്വര്‍ണമാലയും മുക്കുപണ്ടവും ഉണ്ടായിരുന്നു. ഇതില്‍ സ്വര്‍ണമാല അമ്മ എടുത്തിരുന്നു. ഇക്കാര്യം യുവതി അറിഞ്ഞിരുന്നില്ല. ഇതോടെയാണ് മോഷ്ടിക്കപ്പെട്ടത് സ്വര്‍ണമാലയാണെന്ന് തെറ്റിദ്ധരിച്ചത്.

Twist | പെട്രോള്‍ പമ്പിലെ ജീവനക്കാരിയുടെ ബാഗില്‍നിന്ന് ആഭരണവും പണവും മോഷ്ടിച്ചെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

മോഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച തന്നെ രണ്ട് വിദ്യാര്‍ഥികളെ പൊലീസ് പിടികൂടിയിരുന്നു. പമ്പിലെ മുറിയില്‍ സൂക്ഷിച്ച ബാഗില്‍ നിന്ന് ഒന്നേകാല്‍ പവന്റെ മാലയും 3,000 രൂപയും കവര്‍ന്നുവെന്നായിരുന്നു പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്കാണു സംഭവമുണ്ടായത്.

എന്നാല്‍ വൈകിട്ടു ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനായി ബാഗ് എടുത്തപ്പോഴാണ് യുവതി മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. മറ്റൊരാള്‍ക്കൊപ്പം ബൈകില്‍ പെട്രോള്‍ പമ്പില്‍ എത്തിയ പ്രതി, പമ്പിലെ ശുചിമുറിക്കു സമീപത്തു കൂടിയാണു മുറിയില്‍ കടന്നത്.

Keywords:  Big twist in the case of theft of jewelry and money from the bag of a petrol pump employee, Kozhikode, News, Complaint, Theft Case, Police, CCTV, Gold, Petrol Pump Employee, Kerala News.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia