Arrested | കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; 4 യുവാക്കള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടു കിലോയിലേറെ കഞ്ചാവുമായി നാലുപേരെയാണ് എടക്കാട് പൊലീസ് പിടികൂടിയത്. ചക്കരക്കല്‍ സ്വദേശികളും സഹോദരങ്ങളുമായ പി അബ്ദുര്‍ റഹീം(30), പി മുനീര്‍ (27), മുണ്ടയാട് സ്വദേശി പി സൂരജ് (33), തളിപ്പറമ്പ് സ്വദേശി ടി കെ ജോമോന്‍ (27) എന്നിവരാണ് പിടിയിലായത്.

സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം സിറ്റി അസിസ്റ്റന്റ് കമീഷണര്‍ ടി കെ രത്‌ന കുമാര്‍, എടക്കാട് ഇന്‍സ്പെക്ടര്‍ എം ആര്‍ ബിജു, എടക്കാട് പ്രിന്‍സിപല്‍ എസ് ഐ എന്‍ ദിജേഷ്, ഗ്രേഡ് എ എസ് ഐ സുജിത് കുറുവ, എസ് സി പി ഒ ദിനേശ്, ഡാന്‍സാഫ് ടീം, കണ്ണൂര്‍ സിറ്റി കെ 9 സ്‌ക്വാഡ് സംയുക്തമായി നടത്തിയ പരിശോധയിലാണ് കഞ്ചാവ് പിടികൂടിയത്. 

Arrested | കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; 4 യുവാക്കള്‍ അറസ്റ്റില്‍

വില്‍പനക്കായി കഞ്ചാവ് ചെറിയ പൊതികളില്‍ ആയി പാക് ചെയ്യുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. റഹീമിന്റെ വീട്ടില്‍ നിന്നും 2,150 കഞ്ചാവാണ് പിടികൂടിയത്.

Keywords: Big ganja hunt in Kannur; 4 youths arrested, Kannur, News, Arrested, Drugs, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia