Big fight | സംസ്ഥാന സര്‍കാരിന്റെ തൊണ്ടയില്‍ കുടുങ്ങിയ മുള്ളായി ഗവര്‍ണര്‍; രണ്ടാം പിണറായി സര്‍കാര്‍ നേരിടുന്നത് അസാധാരണ പ്രതിസന്ധി

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാന സര്‍കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള പോര് മുറുകിയതോടെ കേരളം നേരിടുന്നത് അസാധാരണ രാഷ്ട്രീയ പ്രതിസന്ധി. കേരളത്തിന്റെ ചരിത്രത്തില്‍ നേരത്തെ ഗവര്‍ണര്‍മാരും ഭരിക്കുന്ന സംസ്ഥാന സര്‍കാരുകളും തമ്മില്‍ ഏറ്റുമുട്ടലും അധികാരവും വലികളുമുണ്ടായിട്ടുണ്ടെങ്കിലും ഇത്രമാത്രം പ്രതിസന്ധിയുണ്ടായ കാലഘട്ടമുണ്ടായിട്ടില്ല.

Big fight | സംസ്ഥാന സര്‍കാരിന്റെ തൊണ്ടയില്‍ കുടുങ്ങിയ മുള്ളായി ഗവര്‍ണര്‍; രണ്ടാം പിണറായി സര്‍കാര്‍ നേരിടുന്നത് അസാധാരണ പ്രതിസന്ധി
 
1957 ലെ ഇ എം എസ് സര്‍കാരിന്റെ കാലത്തും പിന്നീട് ഭരണം നടത്തിയ ഇ കെ നായനാരുടെ കാലത്തും സര്‍കാരും ഗവര്‍ണര്‍മാരും വിവിധ വിഷയങ്ങളില്‍ കൊമ്പുകോര്‍ത്തിട്ടുണ്ടെങ്കിലും നയപ്രഖ്യാപനവും ബിലുകളില്‍(Bill) ഒപ്പിടലുമൊക്കെ കൃത്യമായി നടന്നിരുന്നു. സര്‍വകലാശാല ചാന്‍സലറെന്ന പദവിയുണ്ടായിരുന്നുവെങ്കിലും ഗവര്‍ണര്‍മാര്‍ നേരിട്ട് സര്‍കാര്‍ നിയമനങ്ങള്‍ റദ്ദ് ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നില്ല.

ഭരിക്കുന്ന പാര്‍ടിയായ സി പി എമിന്റെ പോഷക സംഘടനകളായ എസ് എഫ് ഐയും ഡി വൈ എഫ് ഐയും ഗവര്‍ണറെ തെരുവില്‍ തടയുന്ന സാഹചര്യമാണ് സ്ഥിതി വഷളാക്കിയത്. സി പി എം സംസ്ഥാന സെക്രടറിയായ എം വി ഗോവിന്ദനും ഗവര്‍ണറെ രാഷ്ട്രീയ എതിരാളിയായിട്ടാണ് നേരിട്ടത്. വരുന്ന രണ്ടു വര്‍ഷം പിണറായി സര്‍കാര്‍ നേരിടേണ്ടി വരിക ഗവര്‍ണറുടെ മുന്‍പില്‍ നോക്കാതെയുള്ള എതിര്‍പ്പുകളെയാണെന്ന കൃത്യമായ സൂചനയാണ് കഴിഞ്ഞ സംഭവവികാസങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്.

ഇതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയത് സ്ഥിതിഗതികളില്‍ കൂടുതല്‍ പിരിമുറുക്കമുണ്ടാക്കിയിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ നടത്തിയത് സാങ്കേതികമായി മാത്രമാണെന്നും ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഗവര്‍ണറുടേത് നിലവിട്ട പെരുമാറ്റമാണെന്നുമായിരുന്നു എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

പദവിയുടെ അന്തസിന് യോജിക്കാത്ത ഗവര്‍ണറുടെ പെരുമാറ്റം ഭരണഘടന വിരുദ്ധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനത്തിന് പൊരുത്തപ്പെടാത്ത നിലപാടായിരുന്നു ഗവര്‍ണറുടേത്. ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്‌നം ഇല്ലെന്ന് ഇന്നത്തെ പ്രസംഗത്തോടെ മനസ്സിലായെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

നയപ്രഖ്യാപന സമ്മേളനത്തിനെത്തിയ ഗവര്‍ണര്‍ ഒരു മിനുട് മാത്രമാണ് പ്രസംഗം നടത്തിയത്. ഇതു സര്‍കാരിനെ അവഹേളിക്കാനാണെന്നാണ് സി പി എമിന്റെ ആരോപണം. എല്‍ ഡി എഫിലെ വിവിധ പാര്‍ടികള്‍ക്കും ഇതേ വികാരം തന്നെയാണുള്ളത്. പ്രതിപക്ഷവും ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ചിട്ടില്ല. രണ്ടാം പിണറായി സര്‍കാരിന്റെ തൊണ്ടയില്‍ കുടുങ്ങിയ മുള്ളായി മാറുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന കേരളാ ഗവര്‍ണര്‍.

Keywords: Big fight between Kerala govt and governor, Kannur, News, Politics, Governor, Pinarayi Govt, Clash, Allegation, Controversy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia