തലസ്ഥാന നഗരിയില്‍ കോവിഡ് പ്രോടോകോള്‍ ലംഘിച്ച് ഡിജെ പാര്‍ടി; ആയിരങ്ങള്‍ പങ്കെടുത്ത പരിപാടി നീണ്ടത് 13 മണിക്കൂര്‍
Dec 26, 2020, 16:02 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.12.2020) ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരം പൊഴിയൂരിലെ പൊഴിക്കരയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ടി. 'ഫ്രീക്സ്' എന്ന പേരിലുള്ള യുവജനങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊഴിയൂര്‍ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പേര് പങ്കെടുത്ത ഡിജെ പാര്‍ടിക്ക് പൊലീസ് അനുമതിയുമുണ്ടായിരുന്നില്ല.

ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് തുടങ്ങിയ പാര്‍ടി രാത്രി വൈകിയും ഏതാണ്ട് 13 മണിക്കൂറോളമാണ് നീണ്ടുനിന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ലഹരി വസ്തുക്കള്‍ പാര്‍ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.