ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com 13.06.2020) ടെമ്പോ വാനിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. പാനോത്തെ മുണ്ടയാട് കൃഷ്ണന്‍ എന്ന കുഞ്ഞപ്പന്‍ (64)ആണ് മരിച്ചത്. പാല്‍ വാങ്ങി സൈക്കിളില്‍ മടങ്ങി വരുമ്പോഴായിരുന്നു അപകടം. ശനിയാഴ്ച്ച രാവിലെ കുണ്ടയംകൊവ്വലിലെ ഹോട്ടലിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.
ചെറുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ കുഞ്ഞപ്പന്റെ സൈക്കിളിലേക്ക് ഇടിക്കുകയായിരുന്നു. കുഞ്ഞപ്പനെ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പക്ഷേ സാരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ശാന്ത. മക്കള്‍: ഗീത, ശ്രീജ. മരുമക്കള്‍: രമേശന്‍, ബാബു. സഹോദരങ്ങള്‍: എം.കുഞ്ഞിരാമന്‍, പരേതനായ തമ്പാന്‍.

Keywords: Kerala, News, Payyannur, Accident, Death, Accidental Death, Hospital, Injured, Cycle, Tempo, Bicycle rider died after tempo hit.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.