SWISS-TOWER 24/07/2023

വന്യജീവകളിറങ്ങുന്നത് പതിവായതോടെ ഭൂതത്താന്‍കെട്ട് - ഇടമലയാര്‍ റോഡില്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോതമംഗലം: (www.kvartha.com 13.04.2019) വന്യജീവകളിറങ്ങുന്നത് പതിവായതോടെ ഭൂതത്താന്‍കെട്ട് - ഇടമലയാര്‍ റോഡില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. നേരത്തെ നിയന്ത്രണം ഉണ്ടെങ്കിലും ഇടമലയാര്‍ അണക്കെട്ട് പ്രദേശത്തേക്ക് പോകുന്ന മരപ്പാലം, ചക്കിമേട് ഭാഗങ്ങളിലെ റോഡില്‍ വന്യ ജീവികള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് പതിവായതോടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഭൂതത്താന്‍കെട്ടിനും മരപ്പാലം ഫോറസ്റ്റ് സ്‌റ്റേഷനുമിടയില്‍ റോഡിലെ കലുങ്കില്‍ പുലി ഇരിക്കുന്നതായി വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മേഖലയില്‍ കരടിയുടെ സാന്നിധ്യവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗതാഗതനിയന്ത്രണങ്ങള്‍ വനംവകുപ്പ് കര്‍ശനമാക്കിയത്.
വന്യജീവകളിറങ്ങുന്നത് പതിവായതോടെ ഭൂതത്താന്‍കെട്ട് - ഇടമലയാര്‍ റോഡില്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി

വേനല്‍ ചൂട് കനത്തതോടെ വന്യജീവികള്‍ കുടിവെള്ളം തേടി കാടിറങ്ങുന്നത് പതിവായിരിക്കുകയാണ്. കാട്ടുതീയും കൂടി പടരുന്നതോടെ ഭയചകിതരായ മൃഗങ്ങള്‍ ജനവാസമുള്ള സ്ഥലങ്ങളില്‍ അഭയം പ്രാപിക്കുകയാണ്. ഈ മേഖലയില്‍ കാട്ടാന, പുലി, കരടി തുടങ്ങിയവ പകല്‍ സമയങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ആദിവാസി കുടിയിലേക്കും ഇടമലയാര്‍ പദ്ധതി പ്രദേശത്തേക്കും പോകുന്ന വാഹനങ്ങളല്ലാതെ മറ്റ് ഒരു വാഹനങ്ങളും ഇതുവഴി കടത്തിവിടില്ല. നിയന്ത്രണങ്ങള്‍ മറികടന്ന് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണ് ഗതാഗത നിയന്ത്രണമെന്ന് വനംവകുപ്പ് അറിയിച്ചു. ഇടമലയാര്‍ റോഡില്‍ ചക്കിമേടിന് സമീപം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബോര്‍ഡുകളും വനംവകുപ്പ് സ്ഥാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kothamangalam, Kerala, News, Road, Vehicles, Bhoothathankettu - Idamalayar road closed due to animal attack 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia