IRCTC | വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 'ഭാരത് ഗൗരവ് ട്രെയിന്‍'; ടൂര്‍ പാകേജുമായി ഐആര്‍സിടിസി; യാത്രക്കാരില്‍ നിന്നും ബുകിങ് തുടങ്ങി

 


കണ്ണൂര്‍: (www.kvartha.com) പൊതുമേഖലാ സ്ഥാപനമായ ഇന്‍ഡ്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (IRCTC) കൊച്ചുവേളി കേന്ദ്രീകരിച്ച് ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ പാകേജ് ശക്തിപ്പെടുത്തുമെന്ന് ജോയിന്റ് ജെനറല്‍ മാനജര്‍ പ. സാം ജോസഫ് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്ര പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ പ്രത്യേക ട്രെയിന്‍ ഭാരത് ഗൗര്‍വ് ടൂറിസ്റ്റ് ട്രെയിന്‍ എന്ന പേരില്‍ സര്‍വീസ് നടത്തും.
   
IRCTC | വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 'ഭാരത് ഗൗരവ് ട്രെയിന്‍'; ടൂര്‍ പാകേജുമായി ഐആര്‍സിടിസി; യാത്രക്കാരില്‍ നിന്നും ബുകിങ് തുടങ്ങി

കേന്ദ്ര സര്‍കാരിന്റെ 'ദേഖോ അപ്നാ ദേശ്', 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുയാണ് ഇതിന്റെ ലക്ഷ്യം. അടുത്ത ട്രെയിന്‍ യാത്ര ജൂണ്‍ 17-ന് കേരളത്തില്‍ നിന്നും യാത്രതിരിച്ച് മൈസൂര്‍, ഹംപി, ഷിര്‍ദി, ശനി ശിംഗനാപൂര്‍, നാസിക്, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ 26-ന് തിരികെയെത്തും. എസി 3 ടയര്‍, സ്ലീപര്‍ ക്ലാസ് എന്നിവ ചേര്‍ന്ന് ആകെ 754 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വിനോദ് നായരും പങ്കെടുത്തു.

Keywords: IRCTC, Bharat Gaurav Train, Railway, Tourist Places, Malayalam News, Kerala News, Kannur News, Bharat Gaurav Train Package Booking Started.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia