PR Pradeep | ഇലന്തൂര്‍ കൊലപാതകക്കേസിലെ പ്രതി ഭഗവല്‍ സിങ് സിപിഎം സഹയാത്രികനായിരുന്നുവെന്ന് ഏരിയ സെക്രടറി പി ആര്‍ പ്രദീപ്

 


പത്തനംതിട്ട: (www.kvartha.com) ഇലന്തൂര്‍ കൊലപാതകക്കേസിലെ പ്രതി ഭഗവല്‍ സിങ് പാര്‍ടി സഹയാത്രികനായിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രടറി പി ആര്‍ പ്രദീപ്. ചുമതലകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹം പാര്‍ടി പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു. പിന്നീട് പരിപാടികളിലൊന്നും പങ്കെടുക്കാതെമാറിനിന്നു. ദമ്പതികളുടെ രീതികളിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പി ആര്‍ പ്രദീപ് പറഞ്ഞു.

PR Pradeep | ഇലന്തൂര്‍ കൊലപാതകക്കേസിലെ പ്രതി ഭഗവല്‍ സിങ് സിപിഎം സഹയാത്രികനായിരുന്നുവെന്ന് ഏരിയ സെക്രടറി പി ആര്‍ പ്രദീപ്

ഐശ്വര്യലബ്ധിക്കെന്ന പേരിലാണ് കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) എന്നിവരെ ഇലന്തൂരില്‍ എത്തിച്ച് ഭഗവത് സിങും, ഭാര്യ ലൈലയും സുഹൃത്ത് മുഹമ്മദ് ശാഫിയും ചേര്‍ന്ന് അതിക്രൂരമായി നരബലി നടത്തി കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

വീടിനു സമീപത്തുനിന്നു നാലു കുഴികളിലായാണു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കൊലപാതകത്തിനു മുന്‍പു സ്ത്രീകള്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഭഗവല്‍ സിങിനും ലൈലയ്ക്കും കടബാധ്യതകളുണ്ടായിരുന്നുവെന്നും സാമ്പത്തിക അഭിവൃദ്ധിക്കായാണു നരബലി നടത്തിയതെന്ന് മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു. വീട്ടിനുള്ളില്‍ വച്ചാണു ഇവര്‍ രണ്ടു കൊലപാതകവും നടത്തിയത്.

കേസിലെ ഒന്നാം പ്രതി മുഹമ്മദ് ശാഫി സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പിച്ചു ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളാണെന്ന് എറണാകുളം സിറ്റി കമിഷണര്‍ സി എച് നാഗരാജു പറഞ്ഞു.

Keywords: Bhagwal Singh was CPM companion says Area Secretary PR Pradeep, Pathanamthitta, News, Trending, Murder case, CPM, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia