Electricity | വൈദ്യുതിയും പണവും ലാഭിക്കാം! വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി; മന്ത്രി കെ കൃഷ്ണൻ കുട്ടി പറയുന്നത്
Sep 6, 2023, 17:03 IST
തിരുവനന്തപുരം: (www.kvartha.com) വൈദ്യുതിയും പണവും ലാഭിക്കുന്നതിനായി വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈകീട്ട് ആറ് മുതൽ രാത്രി 11 വരെ വാഷിംഗ് മെഷീനുകൾ പ്രവർത്തിപ്പിക്കാതിരിക്കണമെന്നും മന്ത്രി ഫേസ്‌ബുക് പോസ്റ്റിലൂടെ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
* വാഷിംഗ് മെഷീൻ ഉപയോഗിച്ച് ദിവസവും തുണികൾ കഴുകുന്നതിന് പകരം ആഴ്ചയിൽ ഒരിക്കൽ മാത്രം വാഷിംഗ് മെഷീൻ ഉപയോഗിക്കുക.
* ഡ്രയർ ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ വസ്ത്രങ്ങൾ വെയിലും കാറ്റും കൊള്ളുന്ന രീതിയിൽ അഴയിൽ ഉണക്കാൻ തൂക്കിയിടുക.
* ഇതുവഴി വാഷിംഗ് മെഷീനിന്റെ ഉപയോഗം കുറയ്ക്കാനും വൈദ്യുതി ലാഭിക്കാനും സാധിക്കുന്നു.
വൈദ്യുതി ക്ഷാമം രൂക്ഷം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് ഏഴ് മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ പൊതുജങ്ങളോട് അഭ്യർഥിച്ചിരുന്നു. മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം, സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്താണ് കെഎസ്ഇബിയുടെ നടപടി.
Keywords: News, Thiruvananthapuram, Kerala, Minister, Electricity, Kerala, Washing Machine , KSEB, Beware of Your Washing Machine.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.