Alert | സൂക്ഷിക്കുക: വെളിച്ചെണ്ണയുടെ വ്യാജന്മാർ വിപണിയിൽ; തിരിച്ചറിയാനുള്ള എളുപ്പ വഴികൾ


● വ്യാജ വെളിച്ചെണ്ണയിൽ ഹാനികരമായ വസ്തുക്കൾ അടങ്ങിയിരിക്കാം.
● യഥാർത്ഥ എണ്ണയുടെ പോഷക ഗുണങ്ങൾ അവയിൽ ഉണ്ടാകില്ല
● കേരഫെഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
(KVARTHA) കേരളഫെഡ് 'കേര'യോട് സാദൃശ്യമുള്ള പേരും പാക്കിങ്ങും അനുകരിച്ച് വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ വിപണിയിൽ ഉള്ളതായി ദിവസങ്ങൾക്ക് മുമ്പ് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിരുന്നു. 200 രൂപ മുതൽ 220 രൂപ വരെ വിലയിലാണ് ഇവ വിൽപന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച്, ഹാനികരമായ മിശ്രിതങ്ങൾ കലർത്തിയാണ് വിൽപന.
ലിക്വിഡ് പാരഫിൻ, പാം കേണൽ ഓയിൽ തുടങ്ങി നിരവധി വിഷപദാർഥങ്ങൾ ഇത്തരം വെളിച്ചെണ്ണകളിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ചില കമ്പനികൾ വില വർധിപ്പിക്കാതെ അളവിൽ കുറവുവരുത്തിയും വിൽപന നടത്തുന്നുണ്ട്. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം വെളിച്ചെണ്ണ വാങ്ങണമെന്നും കേരാഫെഡ് അറിയിച്ചു. ഇവിടെ ഒരു പ്രധാന ചോദ്യം ഉയരുന്നു, എന്താണ് വ്യാജ പാചക എണ്ണ? നാം കടയിൽ നിന്ന് വാങ്ങുന്ന പാചക എണ്ണ വ്യാജമാണോ അതോ ഒറിജിനലാണോ എന്ന് എങ്ങനെ തിരിച്ചറിയാനാകും?
വ്യാജ പാചക എണ്ണയുടെ അപകടം
ആരോഗ്യപരവും സാമ്പത്തികവുമായ കാരണങ്ങളാൽ വ്യാജ പാചക എണ്ണ തിരിച്ചറിയുന്നത് നിർണായകമാണ്. വ്യാജ അല്ലെങ്കിൽ മായം കലർന്ന പാചക എണ്ണയിൽ ഹാനികരമായ വസ്തുക്കൾ അടങ്ങിയിരിക്കാം, കൂടാതെ യഥാർത്ഥ എണ്ണയുടെ പോഷക ഗുണങ്ങൾ അവയിൽ ഉണ്ടാകില്ല. വ്യാജ പാചക എണ്ണ എന്നത് മായം കലർന്ന അല്ലെങ്കിൽ ശുദ്ധമല്ലാത്ത എണ്ണകളെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒലിവ് ഓയിൽ പോലുള്ള വിലകൂടിയ എണ്ണകൾ സോയാബീൻ അല്ലെങ്കിൽ പാം ഓയിൽ പോലുള്ള വിലകുറഞ്ഞ എണ്ണകളുമായി കലർത്താം, കൂടാതെ രൂപം അല്ലെങ്കിൽ രുചി മാറ്റാൻ ഹാനികരമായ രാസവസ്തുക്കൾ ചേർക്കാം.
വ്യാജ പാചക എണ്ണ എങ്ങനെ തിരിച്ചറിയാം?
● ലേബൽ ശ്രദ്ധിക്കുക: നിങ്ങൾ വാങ്ങുന്ന എണ്ണയുടെ ലേബൽ ആദ്യം ശ്രദ്ധിക്കുക.
● ചേരുവകൾ: ഒറിജിനൽ എണ്ണയിൽ ഒരേ ഒരു തരം എണ്ണ മാത്രമേ ഉണ്ടാകൂ. ഒന്നിലധികം എണ്ണകൾ ചേർത്തതായി കാണുകയാണെങ്കിൽ, അത് മായത്തിന്റെ സൂചനയാണ്.
● പോഷകഘടന: ലേബലിൽ കാണുന്ന പോഷകഘടന നിങ്ങൾ ഉപയോഗിക്കുന്ന എണ്ണയുടെ സാധാരണ പോഷകഘടനയുമായി ഒത്തുനോക്കുക.
● എക്സ്പയറി ഡേറ്റ്: എണ്ണയുടെ എക്സ്പയറി ഡേറ്റ് തീർച്ചയായും ശ്രദ്ധിക്കുക. കാലഹരണപ്പെട്ട എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
● വില: ഒറിജിനൽ എണ്ണയ്ക്ക് ഒരു നിശ്ചിത വിലയുണ്ട്. വില വളരെ കുറവാണെന്ന് തോന്നുകയാണെങ്കിൽ, അത് വ്യാജ എണ്ണയാകാനുള്ള സാധ്യതയുണ്ട്.
● പാക്കിംഗ്: എണ്ണയുടെ പാക്കിംഗ് നല്ലരീതിയിൽ അടച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കുക.
● നിറം, മണം, രുചി: ഒറിജിനൽ എണ്ണയ്ക്ക് അതിന്റേതായ നിറവും മണവും രുചിയുമുണ്ടായിരിക്കും. നിറവ്യത്യാസമോ ദുർഗന്ധമോ അനുഭവപ്പെടുകയാണെങ്കിൽ അത് ശ്രദ്ധിക്കുക.
ആരോഗ്യത്തിന് പാചക എണ്ണ എങ്ങനെ ഉപയോഗിക്കാം?
ഒലിവ്, അവോക്കാഡോ, വെളിച്ചെണ്ണ തുടങ്ങിയ 'ഗുണകരമായ കൊഴുപ്പുകൾ' അടങ്ങിയ എണ്ണകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഈ എണ്ണകളിൽ 'മോണോസാച്ചുറേറ്റഡ്' (monounsaturated), 'പോളിഅൺസാച്ചുറേറ്റഡ്' (polyunsaturated) കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ സഹായകമാണ്. 'എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ' (extra virgin olive oil) പോലുള്ള എണ്ണകൾ സലാഡുകളിൽ ഒഴിക്കാനും, കുറഞ്ഞ ചൂടിൽ പാചകം ചെയ്യാനും ഉപയോഗിക്കാം.
എന്നാൽ ഉയർന്ന ചൂടിൽ പാചകം ചെയ്യാനായി അവോക്കാഡോ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള എണ്ണകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പാം ഓയിൽ, വെജിറ്റബിൾ ഓയിൽ തുടങ്ങിയ സാച്ചുറേറ്റഡ് ഫാറ്റ്സ് കൂടുതലായി അടങ്ങിയ എണ്ണകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
എണ്ണയുടെ ഗുണനിലവാരം: വീട്ടിലിരുന്ന് ലളിതമായി പരിശോധിക്കാം
1. ഫ്രിഡ്ജ് ടെസ്റ്റ്: ഒരു ചെറിയ അളവ് എണ്ണ ഒരു പാത്രത്തിൽ എടുത്ത് ഫ്രിഡ്ജിൽ വെക്കുക. ശുദ്ധമായ എണ്ണ കട്ടിയാകും, മായം കലർന്ന എണ്ണ ദ്രാവകമായി തന്നെയിരിക്കും.
2. ഫ്രീസർ ടെസ്റ്റ്: എണ്ണ ഫ്രീസറിൽ വെക്കുക. ഉദാഹരണത്തിന് ശുദ്ധമായ ഒലിവ് ഓയിൽ 30 മിനിറ്റിനുള്ളിൽ കട്ടിയാകാൻ തുടങ്ങും.
3. പേപ്പർ ടെസ്റ്റ്: എണ്ണയുടെ ഒരു തുള്ളി വെളുത്ത കടലാസിൽ ഇറ്റിച്ച് ഉണങ്ങാൻ വെക്കുക. ശുദ്ധമായ എണ്ണയാണെങ്കിൽ, എണ്ണമയം ഇല്ലാത്ത ഒരു പാട്, അതായത് ഒരു നേരിയ വെളിച്ചം കടന്നുപോകുന്നതും എണ്ണമയമില്ലാത്തതുമായ ഒരു അടയാളം അവിടെ കാണാം. എണ്ണ ഒഴിച്ച ഭാഗം ഒരുപോലെ നിറം മാറും. ചുറ്റുമൊരു വലയം പോലെ എണ്ണമയം കാണില്ല. ശുദ്ധമല്ലാത്ത എണ്ണയാണെങ്കിൽ ഈ രീതിയിൽ ഉള്ള പാടുകൾ കാണില്ല.
4. രാസ പരിശോധന: ഒരു ടെസ്റ്റ് ട്യൂബിൽ പാചക എണ്ണ എടുത്ത് 4 മി ലീ ഡിസ്റ്റിൽഡ് വാട്ടർ ചേർക്കുക. ടെസ്റ്റ് ട്യൂബ് കുറച്ച് സെക്കൻഡ് നേരം കുലുക്കുക. ഇപ്പോൾ ഈ ദ്രാവകത്തിന്റെ 2 മി ലീ മറ്റൊരു ടെസ്റ്റ് ട്യൂബിൽ എടുത്ത് 2 മി ലീ കോൺസൻഡ്രേറ്റഡ് (Concentrated HCL) ചേർക്കുക. എണ്ണ മായം കലർന്നത് അല്ലെങ്കിൽ നിറം മാറ്റം ഉണ്ടാകില്ല, എന്നാൽ മായം കലർന്നതാണെങ്കിൽ എണ്ണയുടെ ഏറ്റവും മുകളിലെ പാളിയിൽ ചുവപ്പ് നിറം കാണാം.
5. വെളിച്ചെണ്ണ ടെസ്റ്റ്: വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ, ഒരു പാത്രത്തിൽ കുറച്ച് എണ്ണ എടുത്ത് 5-10 ഡിഗ്രി താപനിലയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. 60-90 മിനിറ്റ് കാത്തിരിക്കുക. ശുദ്ധമായ വെളിച്ചെണ്ണ കട്ടിയാകും, എന്നാൽ മായം കലർന്ന എണ്ണകൾക്ക് മുകളിൽ ഒരു പ്രത്യേക പാളി ഉണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക. മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനായി ഈ വാർത്ത ഷെയർ ചെയ്യുക.
Fake coconut oils are being sold in the market under the name of KeralaFed 'Kera'. Here are some ways to identify adulterated oils and choose healthy oils.
#FakeOil #CoconutOil #Health #FoodSafety #ConsumerAwareness #Kerala