ബിവറേജസില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ നല്കിയ പണം തട്ടിയത് മറ്റൊരു തട്ടിപ്പ് നികത്താന്‍, മൂന്നു പേര് റിമാന്‍ഡിലായെങ്കിലും ഇവരെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്
Jan 28, 2018, 12:11 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 28.01.2018) ബിവറേജസ് ഷോപ്പില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാന്‍ ഏല്പിച്ച പണം തട്ടിയെടുത്ത പ്രതികളെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നു പോലീസ്. നാഗമ്പടത്തെ ബിവറേജസ് ഷോപ്പില്‍ നിന്നും ബാങ്കില്‍ അടയ്ക്കാന്‍ നല്കിയ പതിനഞ്ചര ലക്ഷം രൂപയാണു മൂന്നു പേര് തട്ടിയെടുത്തത്. കാഞ്ഞിരം പഴുക്കാനിലം കരിനൂല് ടുഡു ജൊണാള്ഡ് ജോസ് (27), മള്ളൂശേരി തിടമ്പൂര്‍ ക്ഷേത്രത്തിനു സമീപം പുകടിയില്‍ പി എസ് അഖില്‍ (25), മീനടം വട്ടക്കുന്ന് ഭാഗം പാറപ്പറമ്പില് ജിബി ജോസ് (24) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തിരിക്കുകയാണ്. റൈറ്റര്‍ സേഫ് ഗാര്‍ഡ് എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജീവനക്കാരാണ് പ്രതികള്‍. ഈ കമ്പനിയാണ് കോട്ടയത്തെ നിരവധി ബാങ്കുകളുടെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത്. ബിവറേജ് ഷോപ്പുകളിലെ പണം അതാത് ദിവസം ശേഖരിച്ച് ബാങ്കില്‍ അടയ്ക്കുന്നതും ഇവരാണ്.
2016 നവംബര്‍ 10ന് നാഗമ്പടം ബിവറേജസ് ഷോപ്പില്‍ നിന്ന് ഫെഡറല്‍ ബാങ്ക് കോട്ടയം മെയിന്‍ ശാഖയില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട 24 ലക്ഷം രൂപയില്‍ 15,16500 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. മാസാവസാനം കണക്ക് പരിശോധിച്ചപ്പോഴാണ് ഇത്രയും തുക ബാങ്കില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് റൈറ്റര്‍ കമ്പനി 2017 ഫെബ്രൂവരിയിലാണ് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതികള്‍ മുങ്ങുകയായിരുന്നു.
എടിഎമ്മില്‍ നിറയക്കാന്‍ കൊടുത്തു വിട്ടതില്‍ നിന്ന് ഏഴു ലക്ഷം രൂപ പലപ്പോഴായി പ്രതികള്‍ തട്ടിയെടുത്തത് കമ്പനി കണ്ടെത്തി. അത് തിരിച്ചടയ്ക്കുന്നതിനു വേണ്ടിയാണ് ബിവറേജസിന്റെ തുക അടിച്ചു മാറ്റിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ബിവറേജസില്‍ നിന്ന് നല്കിയ 24 ലക്ഷത്തില്‍ ഏഴു ലക്ഷം എടിഎമ്മില്‍ അടച്ച് കമ്പനിയുമായുള്ള ബാധ്യത തീര്‍ത്തു. ബാക്കി എട്ടു ലക്ഷം മൂന്നു പേരും ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം ഡിവൈഎസ്പി സഖറിയ മാത്യുവിന്റെ നിര്‍ദേശ പ്രകാരം ഈസ്റ്റ് സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kottayam, News, Cheating, Bar, Beverage, Police, ATM, Money, Bank Account, Investigation, Accused, Beverage outlet cash looted case; investigation continues

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.