Accidental Death | ബെംഗ്‌ളൂറില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം; വാഹനമോടിച്ചിരുന്ന യുവാവിന് പരുക്ക്
Jul 28, 2023, 08:16 IST
കോഴിക്കോട്: (www.kvartha.com) കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. ഒളവണ്ണ ചേളനിലം എംടി ഹൗസില്‍ പരേതനായ ജെ അബ്ദുല്‍ അസീസിന്റെ മകള്‍ ജെ ആദില (23) ആണ് മരിച്ചത്. ബെംഗളൂറിലെ ഒരു കംപനിയില്‍ ജീവനക്കാരിയാണ് ആദില.
കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരുക്കുകളോടെ ബിഡദിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ചെ 3.30നായിരുന്നു അപകടം. ബെംഗ്‌ളൂറു- മൈസൂറു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപം എത്തിയപ്പോള്‍ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് നിഗമനം.
ആദിലയുടെ മൃതദേഹം ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: ശബീബ. സഹോദരങ്ങള്‍: ആശില്ല, ബാനു, ശാനിയ.
Keywords: News, Kerala, Kerala-News, Accident-News, Bengaluru, Woman, Road Accident, Death, Kozhikode Native, Bengaluru: 23 Year Old Dies In Road Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.