SWISS-TOWER 24/07/2023

Ragi Benefit | ധാന്യവര്‍ഗങ്ങള്‍ക്കിടയില്‍ പോഷകങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍; റാഗി കഴിക്കുന്നതുവഴി ചില്ലറ ഗുണങ്ങളൊന്നുമല്ല സ്ത്രീകള്‍ക്ക് ലഭിക്കുന്നത്

 


കൊച്ചി: (KVARTHA) ധാന്യങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ ഒന്നു വേറെതന്നെയാണ്. ധാന്യവര്‍ഗങ്ങള്‍ക്കിടയില്‍ പോഷകങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് റാഗിയാണ്. അതുകൊണ്ടുതന്നെ റാഗിയെ ഒരു സൂപ്പര്‍ ഫുഡായി കണക്കാക്കുന്നു. ഗ്ലൂറ്റന്‍ രഹിതമായ ഒരു ധാന്യമാണിത്. ആരോഗ്യം മെച്ചപ്പെടണമെങ്കില്‍ പച്ചക്കറികള്‍ക്കൊപ്പം ധാരാളം ധാന്യങ്ങളും കഴിക്കണം. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

Ragi Benefit | ധാന്യവര്‍ഗങ്ങള്‍ക്കിടയില്‍ പോഷകങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍; റാഗി കഴിക്കുന്നതുവഴി ചില്ലറ ഗുണങ്ങളൊന്നുമല്ല സ്ത്രീകള്‍ക്ക്  ലഭിക്കുന്നത്
 
പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ്, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍ എന്നിവ റാഗിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. റാഗി കഴിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് പ്രത്യേക ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

*വിളര്‍ച അകറ്റുന്നു

ഇരുമ്പിന്റെ നല്ല ഉറവിടമാണ് റാഗി. റാഗി കഴിക്കുന്നത് വഴി സ്ത്രീകളിലെ വിളര്‍ച കുറയ്ക്കാന്‍ സഹായിക്കും.

*ഹോര്‍മോണുകള്‍ സന്തുലിതമാക്കാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു

റാഗിയില്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണുകള്‍ സന്തുലിതമാക്കാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

*പ്രമേഹം നിയന്ത്രിക്കാന്‍ ഉത്തമം


റാഗിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക മാത്രമേയുള്ളു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനം മാത്രമേ ഉയര്‍ത്തുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രമേഹം നിയന്ത്രിക്കാന്‍ ഉത്തമമാണ് റാഗി.

*സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു

റാഗിയില്‍ പോളിഫിനോള്‍സ്, ഫ്ളേവനോയ്ഡുകള്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളുടെ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.

*ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും മലവിസര്‍ജനം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു

സ്ത്രീകളുടെ ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് ആരോഗ്യകരമായ ദഹനവ്യവസ്ഥ വളരെ പ്രധാനമാണ്. റാഗിയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും മലവിസര്‍ജനം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

*ചര്‍മം ചെറുപ്പമായി നിലനിര്‍ത്തുന്നു

റാഗി കഴിക്കുന്നതിലൂടെ ചര്‍മം വളരെക്കാലം ചെറുപ്പമായി നിലനിര്‍ത്താന്‍ സാധിക്കും. ഇതില്‍ മെഥിയോണിന്‍, ലൈസിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അവശ്യ അമിനോ ആസിഡ് മൂലകങ്ങള്‍, ചുളിവുകളില്‍ നിന്നും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നു. ഇതുകൂടാതെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനും റാഗി കഴിക്കുന്നത് സഹായിക്കുന്നു.

*ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

പല വിദ്യകള്‍ പരീക്ഷിച്ചിട്ടും ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തതില്‍ ബുദ്ധിമുട്ടുന്നവരുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. റാഗി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. റാഗിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ വളരെ നേരം വയര്‍ നിറഞ്ഞിരിക്കും. ഇതുമൂലം വിശപ്പ് കുറയുകയും ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.

*ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു

റാഗിയില്‍ നല്ല അളവില്‍ മഗ്‌നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം ഹൃദയമിടിപ്പും നാഡീ പ്രവര്‍ത്തനവും ക്രമമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഹൃദയപേശികളുടെ ശരിയായ പ്രവര്‍ത്തനത്തിന് പൊട്ടാസ്യവും സഹായിക്കുന്നു. ഇതിലെ ഫൈബറും അമിനോ ആസിഡും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരത്തിലെ മൊത്തത്തിലുള്ള കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

റാഗി കഴിക്കുന്ന വിധം


*റാഗി കഞ്ഞി

വളരെ പോഷകഗുണമുള്ള ഭക്ഷണമാണ് ഇത്. റാഗി മാവ് വെള്ളത്തിലോ പാലിലോ വേവിച്ച് രുചി കൂട്ടാന്‍ ശര്‍ക്കരയോ തേനോ ചേര്‍ക്കുക.

*റാഗി ദോശ

ദോശയുടെ രൂപത്തിലും റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

*റാഗി റൊട്ടി


റാഗി മാവിലേക്ക് ഗോതമ്പ് പൊടിയോ മറ്റ് ഗ്ലൂറ്റന്‍ രഹിത മാവോ വെള്ളവും ഉപ്പും ചേര്‍ത്ത് കുഴക്കുക. കുഴച്ചതുമുതല്‍ റൊട്ടികളാക്കി ഉരുട്ടി ചട്ടിയില്‍ വേവിക്കുക, എന്നിട്ട് കറിയോ തൈരോ ഉപയോഗിച്ച് വിളമ്പുക.

*റാഗി ഉപ്പുമാവ്

സാധാരണ ഉപ്പുമാവ് പോലെ തന്നെ ആവശ്യമുള്ള ചേരുവകള്‍ വഴറ്റിയെടുക്കുക. ഇതിലേക്ക് വറുത്തെടുത്ത റാഗി ചേര്‍ത്ത് വെള്ളം ഒഴിച്ച് മിശ്രിതം കട്ടിയാകുന്നത് വരെ വേവിക്കുക.

*റാഗി ലഡു

റാഗി ലഡു ഉണ്ടാക്കാന്‍ ആദ്യം റാഗി നന്നായി വറുക്കുക. അതില്‍ ശര്‍ക്കര, ഈന്തപ്പഴം, നെയ്യ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ലഡുവിന്റെ ആകൃതിയില്‍ ഉരുട്ടിയെടുത്ത് വയ്ക്കുക.

Keywords: Benefits of ragi for women's health, Kochi, News, Heart, Benefits of Ragi, Women's Health, Health Tips, Health, Skin Benefits, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia