Banana Leaves | ഓണസദ്യയിലെ ആരോഗ്യം! വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് ഈ ഗുണങ്ങള്‍ ഉണ്ടെന്ന് അറിയാമോ?

 


തിരുവനന്തപുരം: (www.kvartha.com) ഓണസദ്യ വാഴയിലയില്‍ വിളമ്പി കഴിക്കുമ്പോഴാണ് അതിന്റെ യഥാര്‍ഥ രുചി ആസ്വാദിക്കാന്‍ കഴിയുന്നത്. പുരാതന കാലം മുതല്‍, ഇന്‍ഡ്യയുടെ തെക്ക് ഭാഗത്ത് താമസിക്കുന്ന ഭൂരിഭാഗം ആളുകളും വാഴയിലയിലാണ് ഭക്ഷണം കഴിക്കുന്നത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് പിന്നില്‍ നിരവധി നല്ല കാരണങ്ങളുണ്ട്. ശാസ്ത്രീയ കാരണങ്ങള്‍ മുതല്‍ ചില പൊതു ആനുകൂല്യങ്ങള്‍ വരെ, അതിലുണ്ട്. പുരാതന പാരമ്പര്യമനുസരിച്ച്, അതിഥികള്‍ക്ക് ഇലയുടെ മുകള്‍ ഭാഗത്ത് നിങ്ങള്‍ ഭക്ഷണം വിളമ്പണം. ആതിഥേയര്‍ ഇലയുടെ താഴത്തെ ഭാഗത്ത് കഴിക്കണം.
                           
Banana Leaves | ഓണസദ്യയിലെ ആരോഗ്യം! വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് ഈ ഗുണങ്ങള്‍ ഉണ്ടെന്ന് അറിയാമോ?

വാഴയിലയില്‍ കഴിക്കുന്നതിന്റെ പൊതുവായ ഗുണങ്ങള്‍:

വാഴയില ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റായി ഉപയോഗിക്കുന്നതിന്റെ ചില പൊതു ഗുണങ്ങള്‍ പരിശോധിക്കാം.

1) വാഴയിലയുടെ വലിപ്പം

വാഴയില വളരെ വലുതാണ്, അതില്‍ സമ്പൂര്‍ണ ഭക്ഷണം ഉള്‍ക്കൊള്ളാന്‍ കഴിയും. ഓണസദ്യയില്‍ ധാരാളം ഭക്ഷണസാധനങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാം. അതിനാല്‍, അതെല്ലാം ഉള്‍ക്കൊള്ളാന്‍ വാഴയിലയ്ക്ക് സാധിക്കുന്നു.

2) വെള്ളം കയറില്ല

വാഴയിലയില്‍ വെള്ളം ഒഴുകിപോകുന്നതിനാല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം എളുപ്പത്തില്‍ കഴിക്കാം
ഇത് നിങ്ങളുടെ മേശയോ വസ്ത്രമോ നശിപ്പിക്കില്ല. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന നെയ്യും എണ്ണയും പോലും പ്ലേറ്റില്‍ ഒട്ടിപ്പിടിക്കുന്നില്ല, അതിനാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതെ ഭക്ഷണം പൂര്‍ണമായും ആസ്വദിക്കാം.

3) നിരവധി ആരോഗ്യ ഗുണങ്ങള്‍

ഗ്രീന്‍ ടീയുടെ പ്രത്യേകത എന്താണെന്ന് അറിയാമോ?, ഗ്രീന്‍ ടീയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് നല്ലത്. ഗ്രീന്‍ ടീ പോലെ, വാഴയിലയിലും ഈ ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റ് മാത്രമല്ല, വാഴയിലയ്ക്ക് ആന്റി ബാക്ടീരിയല്‍ സ്വഭാവമുണ്ട്, അതിനാല്‍ ഇത് ഭക്ഷണത്തിലെ അണുക്കളെ നശിപ്പിക്കും. വാഴയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ ഭേദമാക്കാന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഒരു ചൈനീസ് ഗവേഷണത്തില്‍, പാര്‍കിന്‍സണ്‍സ് രോഗം ബാധിച്ചവരെ സഹായിക്കാന്‍ വാഴയിലയ്ക്ക് കഴിയുമെന്ന് അവര്‍ കണ്ടെത്തി.

4) പരിസ്ഥിതി സൗഹൃദം

ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെ കാര്യം വരുമ്പോള്‍, നിങ്ങളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പ്ലേറ്റുകളോ, സ്‌റ്റൈറോഫോം പ്ലേറ്റുകളോ അല്ലെങ്കില്‍ പ്ലാസ്റ്റിക് പൂശിയ പേപര്‍ പ്ലേറ്റുകളോ ആണ്. ഈ പ്ലേറ്റുകള്‍ വിഘടിക്കാന്‍ വര്‍ഷങ്ങളെടുക്കും, അതിനാല്‍ അവ മലിനീകരണം പരത്തുന്നു. എന്നാല്‍ വാഴയില ഈ പ്ലേറ്റുകള്‍ക്ക് മികച്ച പരിസ്ഥിതി സൗഹൃദ ബദലാണ്. അവ അതിവേഗം വിഘടിക്കുകയും മണ്ണിന്റെ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

5) രാസവസ്തുക്കളില്‍ നിന്ന് മുക്തം

നമ്മള്‍ പ്ലാസ്റ്റിക് പ്ലേറ്റുകളോ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പ്ലേറ്റുകളോ സോപ് അല്ലെങ്കില്‍ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍, ഈ ഡിറ്റര്‍ജന്റുകളുടെ ദോഷകരമായ രാസവസ്തുക്കള്‍ പ്ലേറ്റുകളില്‍ പറ്റിനില്‍ക്കുന്നു. ഈ ദോഷകരമായ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലരുകയും നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന ചില രാസവസ്തുക്കള്‍ പരോക്ഷമായി നിങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ദോഷകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് വാഴയില വൃത്തിയാക്കേണ്ട ആവശ്യമില്ല. അതിനാല്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കുകയും ദോഷകരമായ നിരവധി രാസവസ്തുക്കളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

Keywords:  News, Kerala, Onam, Onam-Food, Food, Celebration, Festival, Top-Headlines, Banana Leaves, Onam 2022, Benefits Of Eating Food On Banana Leaves.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia