ഫോട്ടോയെടുക്കുന്നതിനിടെ കൊക്കയില്‍ വീണ വിദേശ സഞ്ചാരിക്ക് പരിക്ക്

 


ഇടുക്കി:  (www.kvartha.com 18.02.2015) വിദേശ വിനോദ സഞ്ചാരിക്ക് അടിമാലി ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ചിത്രം കാമറയില്‍ പകര്‍ത്തുന്നതിനിടെ കൊക്കയില്‍ വീണു ഗുരുതര പരിക്കേറ്റു. ബെല്‍ജിയം സ്വദേശി പെറി ഡേവല്‍ (27)ന് ആണ് പരിക്കേറ്റത്. വലതു കാലിന് രണ്ടു ഒടിവുകളുണ്ടായി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ കൊച്ചി മധുര ദേശീയപാതയില്‍ വാളറ വെള്ളച്ചാട്ടത്തിനു സമീപമാണ് സംഭവം.

ഫോട്ടോയെടുക്കുന്നതിനിടെ കൊക്കയില്‍ വീണ വിദേശ സഞ്ചാരിക്ക് പരിക്ക്ചിത്രം പകര്‍ത്തുന്നതിന് റോഡിന്റെ വശത്തേക്ക് നീങ്ങിയ പെറി കാല്‍വഴുതി 250 അടി താഴ്ചയുള്ള പാറയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട പ്രദേശത്തെ വ്യാപാരികളും ആദിവാസികളും ഹൈവേ പോലിസും ചേര്‍ന്നാണ് പെറിയെ റോഡിലെത്തിച്ചത്.

കുത്തനെയുള്ള ഇറക്കമായതിനാല്‍ വടത്തില്‍ കെട്ടിയാണ് ഇയാളെ രണ്ടര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഉയര്‍ത്തിയെടുത്തത്. പെറിയും സുഹൃത്തും മൂന്നാറിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia