കാസർക്കോട് പൊലീസ് ഡോഗ് സ്ക്വാഡിൽ ബെൽജിയൻ മാലൻവ; അതിഥിയായി ടൈസൺ

 


കാസർക്കോട്: (www.kvartha.com 26.10.2020) മുഴംമുമ്പേ ഓടാനും ഉയരങ്ങളിൽ ചാടാനും മണം പിടിക്കാൻ ഏറെയും മിടുക്കുള്ള ബെൽജിയൻ മാലൻവ വർഗ്ഗം നായകളിൽ ഒന്ന് കാസർക്കോട് ഡോഗ് സ്ക്വാഡിൽ ആറാം അംഗമായെത്തി. പഞ്ചാബിൽ നിന്ന്  തൃശൂർ പൊലീസ് അക്കാദമിയിൽ കൊണ്ടുവന്ന് പരിശീലനം നൽകിയ ശേഷം പുറത്തിറങ്ങിയ അഞ്ച് നായകളിൽ ഒന്നാണിത്. കണ്ണൂർ, എറണാകുളം റൂറൽ, തൃശൂർ സിറ്റി, അരീക്കോട് ഐ ആർ ഡി എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന നാലെണ്ണത്തെ അയച്ചത്.

കാസർക്കോട് പൊലീസ് ഡോഗ് സ്ക്വാഡിൽ ബെൽജിയൻ മാലൻവ; അതിഥിയായി ടൈസൺ

കാസർക്കോട് പൊലീസ് ഡോഗ് സ്ക്വാഡിൽ ബെൽജിയൻ മാലൻവ; അതിഥിയായി ടൈസൺ

കാസർക്കോട്ടെ മാലൻവക്ക് ടൈസൺ എന്ന് പേരിട്ടു. മൂന്ന് ആൺ,രണ്ട് പെൺ നായകൾക്കിടയിലേക്കാണ് 14 മാസം പ്രായമുള്ള ടൈസൺ എത്തിയത്. സിവിൽ പൊലീസ് ഓഫീസർമാരായ രജിത്ത്, ശ്രീജിത്ത് എന്നിവരാണ് പരിശീലകർ.

കാസർക്കോട് പൊലീസ് ഡോഗ് സ്ക്വാഡിൽ ബെൽജിയൻ മാലൻവ; അതിഥിയായി ടൈസൺ



Keywords: Kasaragod, Kerala, News, Dog, Police, Panjab, Thrissur, Kannur, Ernakulam,  Belgian Malanwa in Kasargod Police Dog Squad; Tyson as guest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia