രോഗികളുടെ പേരില്‍ പിരിവ്; സംശയം തോന്നിയ നാട്ടുകാര്‍ അന്യസംസ്ഥാനക്കാരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

 


ADVERTISEMENT

ചെങ്ങന്നൂര്‍: (www.kvartha.com 02/02/2018) കുഷ്ഠരോഗികളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തന്ന് സഹായിക്കുക എന്ന കാര്‍ഡുമായി വീടുവീടാന്തരം കയറി ഇറങ്ങി പിരിവികള്‍ നടത്തുന്ന അന്യസംസ്ഥാനക്കാരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ബാംഗ്ലൂര്‍ സ്വദേശികളായ മഞ്ജ 29 ,നാഗരാജന്‍ 30 എന്നിവരെ തിരുവന്‍വണ്ടൂര്‍ വഞ്ഞിപ്പുഴേത്ത് കോളനിയിലെ ഒരു വീട്ടില്‍ വച്ചും ,തമിഴ്നാട് തെങ്കാശിസ്വദേശികളായ പൂങ്കാവനം 19 ,പേച്ചി 35 ,തുടങ്ങിയ 4 സ്ത്രീകളെ പ്രയാര്‍ മാടവന ജംഗ്ഷനില്‍ നിന്നുമാണ് സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടിയത്.

വഞ്ഞിപ്പുഴ കോളനിയിലെ ഒരു വീട്ടില്‍ കാര്‍ഡ് കാട്ടി പിരിവ് നടത്തുന്ന സമയത്ത് വീട്ടുടമ കാര്‍ഡിലെ അഡ്രസിലെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ പുരുഷ സംഘത്തിലെ 4 പേരില്‍ 2 പേര്‍ അവിടെ നിന്നും ഓടി രക്ഷപെടുകയും പിന്‍തുടര്‍ന്നെങ്കിലും ഓടി രക്ഷപെട്ടു. അതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന് മറ്റ് രണ്ടു പേരെ പിടിച്ചു നിര്‍ത്തിയ ശേഷം പോലീസില്‍ വിവരം ധരിപ്പിക്കുകയും ഇതേ സമയം മാടവനയില്‍ നിന്നം 4പേര്‍ അടങ്ങുന്ന സ്ത്രീകളേയും ഇതേ സാഹചര്യത്തിലാണ് പിടികൂടിയത്.

രോഗികളുടെ പേരില്‍ പിരിവ്; സംശയം തോന്നിയ നാട്ടുകാര്‍ അന്യസംസ്ഥാനക്കാരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

ഇവരുടെ കൈവശം ഉണ്ടായിരുന്ന കാര്‍ഡിലെ അഡ്രസില്‍ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു' പോലീസ് ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗും ,മറ്റു രേഖകളും പരിശോധിച്ച ശേഷം താക്കീതു നല്‍കി വിട്ടയച്ചു.

രണ്ടാഴ്ച മുന്‍പ് ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പ്പടിയില്‍ അന്യസംസ്ഥാനക്കാരനായ യുവാവ് മതില്‍ ചാടിക്കടന്ന് വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, Begging, Natives, Begging, Tamilnadu natives arrested at chengannur
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia