Beemapally Uroos | ബീമാപ്പള്ളി ഉറൂസ്; തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി; നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ സമയബന്ധിതമായി നടക്കും
Dec 15, 2023, 09:40 IST
തിരുവനന്തപുരം: (KVARTHA) തലസ്ഥാനത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ജില്ലയില്‍ വെള്ളിയാഴ്ച (15.12.2023) പ്രാദേശിക അവധി. തിരുവനന്തപുരം ജില്ലയില്‍ നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 15ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ നവ്‌ജ്യോത് ഖോസ അറിയിച്ചു.
ഡിസംബര്‍ 15 മുതല്‍ 25 വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ശെരീഫ് വാര്‍ഷിക ഉറൂസ് നടക്കുന്നത്. ചടങ്ങുകളുടെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് ഡിസംബര്‍ 15 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, Religion-News, Beemapally Uroos, Festival, Holiday, December 15, Thiruvananthapuram District, District Collector, School, Government Employees, Regional Holiday, Dr Navjot Singh Ghosa, Beemapally Uroos Holiday on December 15 in Thiruvananthapuram.

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും ഈ അവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, Religion-News, Beemapally Uroos, Festival, Holiday, December 15, Thiruvananthapuram District, District Collector, School, Government Employees, Regional Holiday, Dr Navjot Singh Ghosa, Beemapally Uroos Holiday on December 15 in Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.