High Court | സഹപാഠിയില്‍നിന്ന് ഗര്‍ഭിണിയായ 23കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) പരസ്പര സമ്മതപ്രകാരമുള്ള ബന്ധത്തെ തുടര്‍ന്നു സഹപാഠിയില്‍നിന്നു ഗര്‍ഭിണിയായ ഇരുപത്തിമൂന്നുകാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈകോടതി. കുഞ്ഞിനു ജന്മം നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തില്‍ നിയന്ത്രണങ്ങളില്ലെന്നും അത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് വി ജി അരുണ്‍ ശസ്ത്രക്രിയയിലൂടെ ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നല്‍കിയത്.
Aster mims 04/11/2022

High Court | സഹപാഠിയില്‍നിന്ന് ഗര്‍ഭിണിയായ 23കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈകോടതി

പുറത്തെടുക്കുന്ന സമയത്ത് ശിശുവിന് ജീവനുണ്ടെങ്കില്‍ എറ്റവും മികച്ച പരിരക്ഷ ആശുപത്രി അധികൃതര്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഗര്‍ഭം തുടരുന്നതു യുവതിയുടെ ജീവനു ഭീഷണിയാണെന്ന് കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച മെഡികല്‍ ബോര്‍ഡ് റിപോര്‍ട് നല്‍കിയിരുന്നു.

പോളിസിസ്റ്റിക് ഓവേറിയന്‍ രോഗാവസ്ഥ നേരിടുന്ന യുവതി അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തി അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായി. യുവതിയുടെ സഹപാഠി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോയിരുന്നു. ഗര്‍ഭം തുടര്‍ന്നാല്‍ തന്റെ മാനസിക സമ്മര്‍ദം വര്‍ധിക്കുമെന്നും വിദ്യാഭ്യാസത്തെയും മറ്റും ബാധിക്കുമെന്നും അതിനാല്‍ അലസിപ്പിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

ഗര്‍ഭം 24 ആഴ്ച പിന്നിട്ടതിനാല്‍ മെഡികല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം അലസിപ്പിക്കാന്‍ ആശുപത്രികള്‍ തയാറായില്ല. തുടര്‍ന്നാണു കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച മെഡികല്‍ ബോര്‍ഡ്, ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകില്ലെങ്കിലും മാനസിക നിലയെ ബാധിക്കുമെന്ന റിപോര്‍ട് നല്‍കി.

ഈ ഘട്ടത്തില്‍ കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത് അമ്മയ്ക്കും കുട്ടിക്കും ക്ലേശകരമായിരിക്കുമെന്നും റിപോര്‍ടിലുണ്ടായിരുന്നു. ഗര്‍ഭം തുടരുന്നതില്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ കോടതി അനുമതി നല്‍കിയത്.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണഘടന അനുച്ഛേദം-21 യുവതിക്ക് നല്‍കുന്ന സ്വാതന്ത്ര്യം കണക്കിലെടുത്താണ് കോടതിയുടെ അനുമതി. ഹര്‍ജിക്കാരിയുടെ ഉത്തരവാദിത്വത്തില്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് അനുമതി. കുട്ടി ജീവനോടെയാണ് ജനിക്കുന്നതെങ്കില്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: Became pregnant by a classmate; Abortion of fetus after 26 weeks is allowed, Kochi, Pregnant Woman, High Court of Kerala, Child, Student, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia