Viral Video | ഉച്ചയൂൺ കഴിഞ്ഞുള്ള ഇടവേളയിൽ പേനയും പെൻസിലും ബോക്സും ഉപയോഗിച്ച് വിദ്യാർഥികളുടെ മനോഹരമായ താളമേളം; പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി; വീഡിയോ വൈറൽ; കുഞ്ഞുസംഗീതജ്ഞർക്ക് കയ്യടി
Sep 30, 2023, 16:59 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ഉച്ചയൂൺ കഴിഞ്ഞുള്ള ഇടവേളയിൽ പേനയും പെൻസിലും ബോക്സും ഉപയോഗിച്ച് വിദ്യാർഥികൾ തീർത്തത് മനോഹരമായ താളമേളം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്‌ബുകിൽ വീഡിയോ പങ്കിട്ടതോടെ ദൃശ്യങ്ങൾ വൈറലായി. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെകൻഡറി സ്കൂൾ ഏഴാംതരം വിദ്യാർഥികളായ ആദ്യദേവ്, ഭഗത്, നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവരാണ് ഇടവേളയിൽ കൊട്ടിപ്പാടിയത്.
മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ട് തെല്ലവിടെ നിന്ന ഹിന്ദി അധ്യാപിക അനുസ്മിതയാണ് കുട്ടികളുടെ കലാവിരുത് ഫോണിൽ പകർത്തിയതെന്ന് മന്ത്രി കുറിച്ചു. വിദ്യാർഥികളുടെ പ്രകടനത്തെ നെറ്റിസൻസും അഭിന്ദനങ്ങൾ കൊണ്ട് പ്രശംസിക്കുകയാണ്. 'ഇതാണ് സ്‌കൂളുകളിൽ വന്ന ശരിയായ മാറ്റം. ക്ലാസ് മുറികളിൽ വർത്തമാനം പറഞ്ഞാൽ, ഉറക്കെ ചിരിച്ചാൽ, കളിച്ചാൽ അടി കിട്ടുമായിരുന്ന ഒരു കാലത്തിൽ നിന്നുള്ള മാറ്റം. അന്നും ഇന്നും കുട്ടികളാണ് ശരി. അധ്യാപകരും അധികാരികളുമാണ് മാറേണ്ടത്. ഇനിയും എത്രയോ മാറേണ്ടതുണ്ട്', ഒരു ഉപയോക്താവ് പ്രതികരിച്ചു.
Keywords: News, Kerala, Thiruvananthapuram, Viral Video, Kozhikode, Beautiful rhythm ensemble by students using pen, pencil and box.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.