ഉദ്യോഗസ്ഥരുടെ ചെലവ് താന്‍ വഹിക്കണം: മഅ്ദനി സുപ്രീംകോടതിയിലേക്ക്, കര്‍ണാടക സര്‍ക്കാരിന് കേരളം കത്തയയ്ക്കും, സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.08.2017) മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ജാമ്യത്തില്‍ ഇളവ് നല്‍കിയെങ്കിലും ഭാരിച്ച ചെലവ് മൂലം യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. കേരളത്തിലെത്താന്‍ തുകയില്‍ ഇളവുവേണമെന്ന് ആവശ്യപ്പെട്ടായിരിക്കും അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുക.

മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാരിന് കേരളം കത്തയയ്ക്കും. മഅ്ദനിയുടെ മാതാപിതാക്കളും വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണുന്നുണ്ട്.

ഉദ്യോഗസ്ഥരുടെ ചെലവ് താന്‍ വഹിക്കണം: മഅ്ദനി സുപ്രീംകോടതിയിലേക്ക്, കര്‍ണാടക സര്‍ക്കാരിന് കേരളം കത്തയയ്ക്കും, സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്


അതേസമയം, ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന് മുമ്പാകെ മഅദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വ്യാഴാഴ്ച ഈ വിഷയം ഉന്നയിക്കും. ഇതിന് മുന്നോടിയായി കര്‍ണാടക സര്‍ക്കാരിന് മഅ്ദനിയുടെ അഭിഭാഷകര്‍ ബുധനാഴ്ച നോട്ടീസ് നല്‍കും.

എ സി പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം 19 പേരുടെ യാത്ര, ഭക്ഷണം, താമസം എന്നിവയും ജി എസ് ടിയും ചേര്‍ത്ത് 14.8 ലക്ഷം രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും, മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി ആണ്പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, News, Kerala, Abdul-Nasar-Madani, Supreme Court of India, Letter, Pinarayi vijayan, Bear the huge expense of the police force: Madani to the Supreme Court.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia