പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമണം

 


ഇടുക്കി: (www.kvartha.com 10.05.2019) പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമണം. ഇടുക്കി ഉപ്പുതറയില്‍ കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം. വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ്(76) കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശാമുവേലിന്റെ കൈക്കാണ് സാരമായ പരിക്കുള്ളത്.

പുരയിടത്തില്‍ പേരക്കുട്ടിക്കൊപ്പം കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് വൃദ്ധനെ കരടി അക്രമിച്ചത്. മുത്തംപടി വനമേഖലയില്‍ നിന്നാണ് കരടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. നാട്ടുകാര്‍ ചേര്‍ന്ന് കരടിയെ ഉള്‍വനത്തിലേക്ക് ഓടിച്ചു.

പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമണം
       Photo: File 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Idukki, Attack, Animals, Man, Injured, Bear attacked Old Man. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia