OLX Scam | ജാഗ്രതൈ! ഒഎൽഎക്സ് വഴി തട്ടിപ്പ് സജീവം; വ്യാജന്മാരെ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ; ഇരയായാൽ ഉടൻ ഇങ്ങനെ ചെയ്യുക
Feb 13, 2024, 11:21 IST
തിരുവനന്തപുരം: (KVARTHA) ഓൺലൈൻ വിപണിയായ ഒ എൽ എക്സ് വഴി തട്ടിപ്പ് സജീവം. വ്യാജന്മാരെ സൂക്ഷിച്ചില്ലെങ്കിൽ വലിയ പണിയായിരിക്കും ലഭിക്കുക. കണ്ണൂരിൽ ഒ എൽ എക്സ് പരസ്യം കണ്ട് സെകൻഡ് ഹാൻഡ് വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് വാങ്ങുന്നതിനായി മുൻകൂട്ടി പണം കൈമാറിയത്തിനെ തുടർന്ന് ഒരാൾക്ക് 15,000 രൂപയാണ് നഷ്ടമായത്. പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. ഒ എൽ എക്സിൽ വ്യാജമായി പരസ്യം നൽകി ഉപഭോക്താക്കളിൽ നിന്ന് പണം തട്ടുന്ന വ്യാജൻമാർ സജീവമാണ്.
തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങൾ വിൽപനയ്ക്കെന്ന പരസ്യത്തിൽ ആകൃഷ്ടരായവരെ പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിക്കുകയും കൊറിയർ ചാർജെന്ന പേരിലും മറ്റും മുൻകൂട്ടി പണം ആവശ്യപ്പെടുന്നതൊക്കെയാണ് തട്ടിപ്പിന്റെ രീതി. ഫോണിലൂടെ ഇടപാട് ഉറപ്പിക്കുകയും പണം അയച്ചു കഴിഞ്ഞാൽ ഫോൺ ഓഫ് ചെയ്ത് തടി തപ്പുന്നവരും ഏറെയാണ്..
മറ്റൊരു പരാതിയിൽ വാട്സ്ആപിൽ പാർട് ടൈമായി ഓൺലൈൻ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം കൈമാറിയതിനെ തുടർന്ന് യുവാവിന് 14,450 രൂപ നഷ്ടമായി. നൽകുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്.
എങ്ങനെ സുരക്ഷിതരാവാം?
ഒ എൽ എക്സ് വഴിയുള്ള നിരവധി തട്ടിപ്പുകൾ നിരവധി മുമ്പും റിപോർട് ചെയ്തിട്ടുണ്ട്. ഒ എൽ എക്സ് വഴി പരസ്യം കണ്ട് സാധനങ്ങൾ വാങ്ങുനതിനുവേണ്ടി മുൻകൂട്ടി പണം നൽകാതിരിക്കുക എന്നതാണ് പ്രധാനം. അല്ലെങ്കിൽ നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം. വിലക്കുറവെന്ന പ്രലോഭനങ്ങളും മികച്ച അവസരമാണെന്ന വാഗ്‌ദാനങ്ങളും കേട്ട് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കുക.
മോഹന വാഗ്‌ദാനങ്ങൾ നൽകുന്ന സന്ദേശങ്ങളും, ലിങ്കുകളും നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ പൂർണമായും അവഗണിക്കുക. ഒരു യഥാർഥ കമ്പനി ഒരിക്കലും ജോലി വാഗ്ദാനം ചെയ്യുമ്പോൾ പണം ആവശ്യപ്പെടാറില്ല. അജ്ഞാത പേയ്‌മെന്റ് സൈറ്റുകളിലൂടെ ഒരിക്കലും പണം അയക്കുകയും അരുത്. തൊഴിൽ വാഗ്ദാനം നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്.
ഇരയായാൽ ഉടൻ ചെയ്യേണ്ടത്
ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെകിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപോർട് ചെയ്യാനുള്ള http://www(dot)cybercrime(dot)gov(dot)in പോര്‍ടലിലൂടെയോ പരാതിപ്പെടുക. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

Keywords: News-Malayalam-News, Kerala, Kerala-News, OLX Scams, Cyber Fraud, Crime, Malayalam News, Be Aware of OLX Scams.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.