ചെങ്ങന്നൂരില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ ഞാനില്ല; ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു
Feb 24, 2018, 10:27 IST
ADVERTISEMENT
ചെങ്ങന്നൂര്‍: (www.kvartha.com 24.02.2018) ചെങ്ങന്നൂരില്‍ ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ബിഡിജെഎസ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ജോണ്‍ ആണ് രാജി വെച്ചത്. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പാര്‍ട്ടി നേതൃത്വവുമായുളള ഭിന്നതയെ തുടര്‍ന്നായിരുന്നു രാജി.
ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ബിഡിജെഎസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വെട്ടിലാക്കി നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചത്. പ്രാദേശിക നേതൃത്വത്തിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഫിലിപ്പ് ജോണിന്റെ രാജി.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി എസ് ശ്രീധരന്‍പിള്ള വീണ്ടും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് രാജിയെന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ശ്രീധരന്‍പിള്ളയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. വീണ്ടും മത്സരത്തിനില്ലെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന്റെ നിലപാടെങ്കിലും, പാര്‍ട്ടി നേതൃത്വത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ വഴങ്ങുകയായിരുന്നുവെന്നാണ് വിവരം.
ഇടതുമുന്നണിയിലെ കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള 42,682 വോട്ട് നേടിയിരുന്നു. ഇത്തവണ ചെങ്ങന്നൂരില്‍ വിജയം തന്നെയായിരിക്കണം ലക്ഷ്യമെന്ന നിര്‍ദ്ദേശമാണ് ആര്‍എസ്എസ് നേതൃത്വത്തിനുള്ളത്.
ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജയസാധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍ പിള്ളയ്ക്ക് സംഘടനയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, BDJS, BJP, Resigned, Alappuzha, BDJS assembly constituency president resigned before Chengannur by election.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.