BDJS | കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും; ബാക്കിയുള്ള സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

 


കോട്ടയം: (KVARTHA) എന്‍ഡിഎയില്‍ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന ബാക്കി രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാര്‍ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും, ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്എന്‍ഡി പി യോഗം വനിതാ സംഘം സെക്രടറിയുമാണ് സംഗീത വിശ്വനാഥന്‍. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ചാലക്കുടിയിലും മാവേലിക്കരയിലും കഴിഞ്ഞയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ എ ഉണ്ണിക്കൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് മത്സരിക്കുന്നത്. നാല് സീറ്റുകളാണ് ബിഡിജെഎസിന് എന്‍ഡിഎ അനുവദിച്ചത്.

BDJS | കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും; ബാക്കിയുള്ള സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്
 
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. ഇത്തവണ വയനാട് സീറ്റ് ബിജെപിക്കു വിട്ടുനല്‍കിയാണു കോട്ടയത്ത് മത്സരിക്കുന്നത്. ആലത്തൂര്‍ സീറ്റിനു പകരമായാണ് ചാലക്കുടിയില്‍ ബിഡിജെഎസ് മത്സരിക്കുന്നത്.

എസ് എന്‍ ഡി പി യോഗം ജെനറല്‍ സെക്രടറിയും എസ് എന്‍ ട്രസ്റ്റ് സെക്രടറിയുമായ വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാര്‍, ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമാണ്. എസ് എന്‍ ഡി പി യൂത് മൂവ്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍, എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രടറി, എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

നിലവില്‍ എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ്, എസ് എന്‍  ട്രസ്റ്റ് അസിസ്റ്റന്റ് സെക്രടറി എന്നീ ചുമതലകള്‍ വഹിക്കുന്നു. എസ് എഫ് ഐയിലൂടെയാണു രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. അറിയപ്പെടുന്ന വ്യവസായിയും റബര്‍ കര്‍ഷകനുമാണ്.

Keywords: BDJS announces its candidates for LS polls; Thushar Vellappally to contest from Kottayam,  Kottayam, News, BDJS, Press Meet, LS Polls, Candidate, Announced, Politics, BJP, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia