Basilica | മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രം ബസലിക്ക പ്രഖ്യാപന ചടങ്ങുകള്‍ 23 മുതല്‍

 


തലശേരി: (KVARTHA) മാഹി സെന്റ് തെരേസാ തീര്‍ഥാടനകേന്ദ്രം ബസലിക്ക പ്രഖ്യാപനവും സമര്‍പ്പണവും തുടര്‍ന്നുളള ആഘോഷപരിപാടികളും 23, 24, 25 തീയതികളില്‍ നടക്കുമെന്ന് ഇടവക വികാരി റവ. ഡോ. വിന്‍സെന്റ് പുളിക്കല്‍ അറിയിച്ചു.

23-ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അള്‍ത്താരയില്‍ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന ജാഗര ദിവ്യബലിക്ക് ബിഷപ് മുഖ്യകാര്‍മികത്വം വഹിക്കും.

Basilica | മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രം ബസലിക്ക പ്രഖ്യാപന ചടങ്ങുകള്‍ 23 മുതല്‍
 
24ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വാരാപ്പുഴ അതിരൂപത ബിഷപ് റവ. ഡോ. ജോസഫ് കളത്തിലെ പറമ്പിന്റെ കാര്‍മികത്വത്തില്‍ പൊന്തീഫിക്കല്‍ ദിവ്യബലിയും തുടര്‍ന്ന് മാഹി ബസലിക്കയുടെ പ്രഖ്യാപനവും സമര്‍പ്പണവും കോഴിക്കോട് രൂപതാ ബിഷപ് റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും. പ്രഖ്യാപനത്തിന്് ശേഷം തലശേരി അതിരൂപതാ ആര്‍ച് ബിഷപ് മാര്‍ജോസഫ് പാംപ്ലാനി വചന പ്രഭാഷണം നടത്തും.

വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീകര്‍ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷനാകും. മാഹി എം എല്‍ എ രമേശന്‍ പറമ്പത്ത്, ഇടവകവികാരി ആന്‍ഡ് റെക്ടര്‍ റവ. ഡോ. വിന്‍സെന്റ് പുളിക്കല്‍, സി ബി ഐ ഡെപ്യൂടി ഡയറക്ടര്‍ റവ. ഡോ.സ്റ്റീഫന്‍ ആലത്തറ, മാഹി റീജ്യനല്‍ അഡ്്മിനിസ്ട്രേറ്റര്‍ ശിവരാജ് മീണ, സാഹിത്യകാരന്‍ എം മുകുന്ദന്‍, സിസ്റ്റര്‍ ഫിലോമിന, മാഹി പൊലീസ് സൂപ്രണ്ട് രാജശേഖരന്‍ വെളളാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രടറി രാജേഷ് ഡിസില്‍വ, കോഴിക്കോട് രൂപതാവികാരി ജെനറല്‍ മോണ്‍ ജന്‍സണ്‍ പുത്തല വീട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.

സമാപന ദിവസമായ 25-ന് വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ കൃതഞ്ജത ദിവ്യാബലി നടക്കും. തുടര്‍ന്ന് ആറുമണിക്ക് ഇടവകാ സമൂഹത്തിന്റെ കലാപരിപാടികള്‍ അരങ്ങേറുമെന്നും വികാരി അറിയിച്ചു.

ബസലിക്ക യാത്രയോടെ ഇടവക വികാരി റെക്ടര്‍ എന്ന പേരിലാണറിയപ്പെടുന്നതെന്നും ബസലിക്ക പ്രഖ്യാപനത്തോടെ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ഊന്നലുണ്ടാകുമെന്നും റവ. ഡോ. വിന്‍സെന്റ് പുളിക്കല്‍ പറഞ്ഞു. വര്‍ഷത്തില്‍ ആറുദിവസങ്ങളിലായി ദണ്ഡ വിമോചനം ദേവാലയത്തില്‍ നടക്കും. എല്ലാവര്‍ഷവും ഡിസംബര്‍ ഒന്ന്, ഫെബ്രുവരി 24, ജൂണ്‍ 29, നവംബര്‍ 21, ഒക്ടോബര്‍ 15 എന്നീ ദിവസങ്ങളിലാണ് ഈ കര്‍മങ്ങള്‍ നടക്കുക. ഈ അഞ്ചുദിവസത്തിന് പുറമേ വിശ്വാസികള്‍ക്ക് സ്വന്തമായി തീരുമാനമെടുത്തും തിരുകര്‍മങ്ങള്‍ നടത്താമെന്ന് വികാരി അറിയിച്ചു.

ബസലിക്കയായി റോമില്‍ നിന്ന് മാര്‍പ്പാപ്പ നവംബര്‍ 21-നാണ് പ്രഖ്യാപിച്ചത്. പുതുച്ചേരി സംസ്ഥാനത്തെ രണ്ടാമത്തെ ബസലിക്കയും കേരളത്തില്‍ തൃശൂര്‍ ജില്ലയ്ക്കു ശേഷമുളള ഏക ബസലിക്കയുമാണ് ഇനി മാഹി പളളി. മൂന്നുദിവസങ്ങളിലായി വരുന്ന തീര്‍ഥാടകര്‍ക്ക് മാഹി മൈതാനിയില്‍ വാഹനങ്ങള്‍ പാര്‍ക് ചെയ്യാനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റവ. ഡോ വിന്‍സെന്റ് പുളിക്കല്‍ പറഞ്ഞു.

Keywords:  Mahe St. Theresa’s shrine Basilica Announcement Ceremony from 23rd February, Kannur, News, Mahe Saint Teresa Pilgrimage, Basilica Annunciation Ceremony, Church, Religion, Celebration, Pilgrims, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia