Release |  ബഷീര്‍ പെരുവളത്ത് പറമ്പിന്റെ 'ഉറുമ്പാന ജീവജാല കഥകള്‍' പ്രകാശിതമായി

 
Bashheer Peruvalath Parambath, Ant Stories, book launch, Kannur, Malayalam literature, short stories, philosophical stories, Shihabuddeen Poythumkadavu, V.S. Anil Kumar, Mithun Manoj
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രമുഖ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ് കവി മാധവന്‍ പുറച്ചേരിക്ക് പുസ്തകം സമര്‍പ്പിച്ചുകൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. 

ഓരോ ജീവിയും മനുഷ്യനോട് പറയാനുള്ള സത്യത്തെ തന്റെ കഥകളിലൂടെ ബഷീര്‍ പെരുവളത്ത് പറമ്പ് അവതരിപ്പിക്കുന്നതായി ശിഹാബുദ്ദീന്‍ പൊയ്തുംകടവ്.

കണ്ണൂര്‍: (KVARTHA) പ്രശസ്ത കഥാകൃത്ത് ബഷീര്‍ പെരുവളത്ത് പറമ്പിന്റെ പുതിയ കൃതിയായ 'ഉറുമ്പാന ജീവജാല കഥകള്‍' കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ പ്രകാശനം ചെയ്തു. 77 ഫിലോസഫിക്കല്‍ കൊച്ചുകഥകള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം പ്രകാശന രംഗത്ത് ശ്രദ്ധേയമായിരിക്കുന്നു.

പ്രമുഖ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ് കവി മാധവന്‍ പുറച്ചേരിക്ക് പുസ്തകം സമര്‍പ്പിച്ചുകൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. ഓരോ ജീവിയും മനുഷ്യനോട് പറയാനുള്ള സത്യത്തെ തന്റെ കഥകളിലൂടെ ബഷീര്‍ പെരുവളത്ത് പറമ്പ് അവതരിപ്പിക്കുന്നതായി ശിഹാബുദ്ദീന്‍ പൊയ്തുംകടവ് പറഞ്ഞു.

Aster mims 04/11/2022

ചടങ്ങില്‍ വി.എസ്. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. മുസ്തഫ കീത്തേടത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ജേതാവായ മിഥുന്‍ മനോഹറിനെ ശിഹാബുദ്ദീന്‍ പൊയ്തുംകടവ് അനുമോദിച്ചു. പൂര്‍വ്വ അധ്യാപകരായ എന്‍. വത്സന്‍, സൗമിനി കെ. നാരായണന്‍, അയനത്ത് മുകുന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വേങ്ങാട് സാന്ത്വനം ട്രസ്റ്റും ശ്രീകണ്ഠാപുരം സാഹിത്യ തീരവും സംയുക്തമായി നടത്തിയ പരിപാടിയില്‍ നിവധി പേര്‍ പങ്കെടുത്തു.

 #MalayalamLiterature #BookLaunch #NewRelease #BashheerPeruvalathParambath #ShortStories #Kannur
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script