Basheer Vallikkunnu | 'പരിഹാസത്തിന്റെ പെരുമഴ കൊണ്ട് മൂടുന്നു, മാധ്യമങ്ങളിൽ നിലവാരം കുറഞ്ഞ വ്യക്തി അധിക്ഷേപങ്ങൾ'; ജയ്ക് സി തോമസിന് നേരെയുള്ള മീഡിയ ലിഞ്ചിങ് എല്ലാ പരിധികളും ലംഘിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് ബശീർ വള്ളിക്കുന്ന്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മൂന്നാം തവണയുള്ള പരാജയത്തിന് ശേഷം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജയ്ക് സി തോമസിന് നേരെയുള്ള മീഡിയ ലിഞ്ചിങ് എല്ലാ പരിധികളും ലംഘിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് എഴുത്തുകാരൻ ബശീർ വള്ളിക്കുന്ന്. പരാജയപ്പെടുക എന്നത് എന്തോ കൊടിയ അപരാധമാണെന്ന് തോന്നുന്ന വിധം പരിഹാസത്തിന്റെ പെരുമഴ കൊണ്ട് മൂടുകയാണ് അവർ ജയ്ക്കിനെ. ജയ്കിന്റെ കാരികേചർ വരച്ച് കിംഗ് ഓഫ് ഹാട്രിക്സ് എന്നതാണ് ഏഷ്യാനെറ്റിന്റെ പരിഹാസപരിപാടിയുടെ ടൈറ്റിൽ. ഒരു സ്‌കൂൾ കുട്ടിയുടെ വേഷത്തിൽ 'ഇല്ല ഞാൻ ജയ്ക്കൂല' എന്ന ബോർഡ് പിടിച്ചു നിൽക്കുന്ന ജയ്‌ക്കാണ്‌ മനോരമയുടെ പരിഹാസ പരിപാടിയെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.
Aster mims 04/11/2022

Basheer Vallikkunnu | 'പരിഹാസത്തിന്റെ പെരുമഴ കൊണ്ട് മൂടുന്നു, മാധ്യമങ്ങളിൽ നിലവാരം കുറഞ്ഞ വ്യക്തി അധിക്ഷേപങ്ങൾ'; ജയ്ക് സി തോമസിന് നേരെയുള്ള മീഡിയ ലിഞ്ചിങ് എല്ലാ പരിധികളും ലംഘിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് ബശീർ വള്ളിക്കുന്ന്

ഒരു മണ്ഡലത്തിൽ മൂന്ന് തിരഞ്ഞെടുപ്പുകൾ തുടർചയായി തോറ്റതിനാൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉണ്ടാകുക സ്വാഭാവികമാണ്.  സാധാരണ രാഷ്ട്രീയ പാർടി പ്രവർത്തകരുടെ പ്രതികരണമായി അതിനെ കാണാം. പക്ഷേ മീഡിയയിൽ വരുന്ന വ്യക്തി അധിക്ഷേപങ്ങളുടെ കാര്യമതല്ല, കുറേക്കൂടി ഉത്തരവാദിത്ത ബോധമുള്ള, സോഷ്യൽ റെസ്പോൺസിബിലിറ്റിയും ക്രെഡിബിലിറ്റിയും ആവശ്യമുള്ള ഒരു മേഖലയാണത്. ഇത്തരം വേളകളിൽ സോഷ്യൽ മീഡിയയിൽ സാധാരണ പ്രവർത്തകർ കാണിക്കുന്ന നിലവാരം കുറഞ്ഞ വ്യക്തി അധിക്ഷേപങ്ങൾ മാധ്യമങ്ങളിൽ വരുമ്പോൾ അതിന്റെ മോറൽ ഗ്രാവിറ്റി കൂടും, സോഷ്യൽ ഇമ്പാക്റ്റ് വർധിക്കുമെന്നും ബശീർ വള്ളിക്കുന്ന് കൂട്ടിച്ചേർത്തു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം:


എൽഡിഎഫിന്റെ വോടുകളിൽ ഗണ്യമായ കുറവുണ്ടായത്  സൂചിപ്പിക്കുന്നത് നിലവിലുള്ള ഭരണത്തോടുള്ള എതിർപ്പ് കൂടിയാണെന്ന് നേരത്തെ മറ്റൊരു പോസ്റ്റിൽ ബശീർ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. ഒന്നാം പിണറായി സർകാരിന് ശക്തമായ ഒരു ജനകീയ ആഭിമുഖ്യം ഉണ്ടായിരുന്നു, സമീപനങ്ങളിലും നിലപാടുകളിലും. രണ്ടാം സർകാരിൽ അത് ദിശ മാറി സഞ്ചരിക്കുന്നത് പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. തോമസ് ഐസക്ക്, ശൈലജ ടീച്ചർ തുടങ്ങി ഒന്നാം പിണറായി സർകാരിന്റെ ജനകീയ മുഖങ്ങളെ മാറ്റിനിർത്തിക്കൊണ്ടു കൊണ്ടുള്ള പുതിയ സർകാർ രൂപീകരണം പോലും ഒരു റോങ് സ്റ്റാർടായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.


Keywords: News, Kerala, Thiruvananthapuram, Basheer Vallikkunnu, Jake C Thomas, LDF, Media, CPM, Puthuppally, Basheer Vallikkunnu says that media lynching against Jake C Thomas is going beyond all limits.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script