ജസ്റ്റിസ് ബസന്തിന് പെണ്‍കുട്ടികളുടെ കരണത്തടിയുടെ കുറവ്: വി.എസ്

 


ADVERTISEMENT

കോഴിക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച് സംസാരിച്ച ജസ്റ്റിസ് ബസന്തിന് ചുണക്കുട്ടികളായ പെണ്‍കുട്ടികളുടെ കരണത്തടിയുടെ കുറവാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ബസന്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്. ബസന്തിന്റെ പ്രസ്താവന അസംബന്ധമാണെന്നും വി.എസ്. വ്യക്തമാക്കി.
ജസ്റ്റിസ് ബസന്തിന് പെണ്‍കുട്ടികളുടെ കരണത്തടിയുടെ കുറവ്: വി.എസ്

സുപ്രീം കോടതിയെ പോലും അവഹേളിക്കുന്ന സമീപനമാണ് ബസന്ത് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മനോ നില തെറ്റിയിരിക്കുകയാണെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു. കേസിലെ പ്രതികളില്‍ നിന്ന് ബസന്തിനു പ്രോത്സാഹനം കിട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് അതിന്റെ പ്രത്യുപകാരമാണ് പ്രസ്താവനയെന്നും വി.എസ് ആരോപിച്ചു. സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യയാണെന്നും വഴിപിഴച്ചവളാണെന്നുമുള്ള ബസന്തിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

Keywords: Kozhikode, V.S Achuthanandan, Justice, Controversy, Kerala, Suryanelli, Prostitute, Justice R Basant, Interview, Ruling, Thiroor,Seminar,Girl, Justice, Malappuram, Student, House, Gold, Criticism, Supreme Court of India, High Court, Advocate, Discuss, Doctor, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia