ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.05.2016) സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. എന്നാല്‍, മദ്യനിരോധനമല്ല, മദ്യ വര്‍ജനമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം ടെലിവിഷന്‍ ചാനലുകളോട് പറഞ്ഞു. തല്‍ക്കാലം ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും മുന്നണിയുമായി ആലോചിച്ച് മാറ്റങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്യത്തിനെതിരെ വിപുലമായ ബോധവത്കരണം നടത്തുമെന്നും ഇടതുമുന്നണി പ്രകടന
പത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നുതന്നെ സര്‍ക്കാര്‍ നയം വ്യക്തമാണെന്നും മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
ബാറുകള്‍ പൂട്ടിയശേഷം മദ്യ ഉപഭോഗം കൂടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് മദ്യനയം. അക്കാര്യത്തിലാണ് പുതിയ എക്‌സൈസ് മന്ത്രി നയം വ്യക്തമാക്കിയിരിക്കുന്നത്.
Keywords: Bars to remain shut in Kerala, says excise minister Ramakrishnan, Thiruvananthapuram, LDF, UDF, Channel, Television, Election-2016, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.